മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒഡിഷന് നാളെ

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ റിയാലിറ്റി ഷോയുടെ ഒഡീഷന് നാളെ നടക്കും. മലപ്പുറം ഡി ടി പി സി ഹാളിലാണ് ഒഡീഷന്. മലപ്പുറം മാധ്യമ കൂട്ടായ്മയും, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 6നാണ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ. ഇതില്‍ പങ്കെടുക്കുന്നവരെ നാളെ നടക്കുന്ന ഒഡീഷനിലാണ് കണ്ടെത്തുന്നത്.
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25001 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 10001 മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5001 എന്നിങ്ങനെയാണ് സമ്മാന തുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9497014681, 8078012733, 8075382940 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]