ജാര്‍ഖണ്ഡിലെ പെരുന്നാളാഘോഷത്തിന് മുസ്ലിം ലീഗിന്റെ സഹായം

മലപ്പുറം: ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ തണലില്‍ ജാര്‍ഖണ്ഡിലൊരു വലിയ പെരുന്നാള്‍ ആഘോഷം. ഉളുഹിയത്തിനായി 130 ആടുകളെയാണ് ജാര്‍ഖണ്ഡിലെ വിവിധ ഗ്രാമങ്ങളിലായി ഇന്നലെ മുസ്ലിം ലീഗ് വിതരണം ചെയ്തത്. ഇന്നാണ് ജാര്‍ഖണ്ഡ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പെരുന്നാള്‍.
ഇതിനു പുറമേ ഒരാള്‍ക്ക് 400 രൂപ ചെലവില്‍ 800 പേര്‍ക്ക് പുതിയ വസ്ത്രങ്ങളും ലീഗ് വിതരണം ചെയ്തു. ഇവിടെ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ച ഗ്രാമങ്ങളിലെ പള്ളികളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനും, കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിനുമുള്ള പരിശ്രമങ്ങളും ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
വിവിധ കെ എം സി സി കമ്മിറ്റികള്‍, വ്യവസായികള്‍, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എന്നിവരാണ് പദ്ധതിക്കാണ് പണം നല്‍കുന്നത്.
RECENT NEWS

സംവരണ തത്വം പുനക്രമീകരക്കണം: മുസ്ലിംലീഗ് സൗഹൃദസദസ്സ്
നിലവിലെ സംവരണ തത്വം പുനക്രമീകരിക്കണമെന്നും പിന്നാക്ക സമുദായങ്ങള്‍ക്ക് അതില്‍ ഗൗരവ പരിഗണന വേണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് ആവശ്യപ്പെട്ടു