മദ്യനയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും-മുസ്ലിം ലീഗ്

മദ്യനയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും-മുസ്ലിം ലീഗ്

മലപ്പുറം: ആരാധനാലയങ്ങളുടേയും, വിദ്യാലയങ്ങളുടേയും സമീപത്തു നിന്ന് അമ്പത് മീറ്റര്‍ അരികെ ബാറുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മദ്യവര്‍ജനത്തെ അട്ടിമറിക്കുന്നതും, മദ്യവ്യാപനത്തെ സഹായിക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. വിവാദ തീരുമാനത്തിന് പിന്നില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കല്‍ ആണെന്ന് അവകാശപെടുന്നുണ്ടെങ്കിലും പിന്നില്‍ ബാര്‍ മുതലാളിമാരുടെ സമ്മര്‍ദമാണെന്ന ആരോപണം ബലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി പ്രത്യേക യു ഡി എഫ് യോഗം ചേരാന്‍ ആവശ്യപ്പെടും. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്ന തീരുമാനത്തിനെതിരെ സമാനമനസ്‌കരായ മതനേതാക്കള്‍, സന്നദ്ധ സംഘടനകള്‍, സഭാമേലധ്യക്ഷന്‍മാര്‍ എന്നിവരുമായി ചേര്‍ന്നും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!