പെരുന്നാള്‍ ദിനത്തില്‍ മുനവറലി തങ്ങള്‍ക്ക് അപ്രതീക്ഷിത അതിഥികള്‍

മലപ്പുറം: പുതുക്കി പണിത വീട്ടിലെ ആദ്യ വലിയപെരുന്നാളിനെത്തിയ അപ്രതീക്ഷിത അതിഥികളെക്കുറിച്ചുള്ള മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എളാപ്പ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, സാദിഖലി ശിഹാബ് തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയുമാണ് അപ്രതീക്ഷിതമായി പെരുന്നാള്‍ ദിനത്തില്‍ കടന്നു വന്ന അതിഥികള്‍. ഇതോടൊപ്പം കുടുംബാംഗങ്ങള്‍ കൂടിയായതോടെ പെരുന്നാള്‍ ദിനം സൗഹൃദ കൂട്ടായ്മ കൂടി ആയെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓരോ പെരുന്നാൾ ദിനവും ഓരോ നല്ല ഓർമ്മകൾ നൽകിയാണ് കടന്നു പോകുന്നത്! എന്നെ സംബന്ധിച്ചു ഇന്നത്തെ പെരുന്നാൾ ദിവസവും വ്യത്യസ്തമായിരുന്നില്ല!
നമസ്കാരം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അതിഥികൾ പലരായി വന്നു കൊണ്ടിരുന്നു!അവരെ സ്വീകരിച്ചു നിൽക്കുമ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി രണ്ട് അതിഥികൾ വീട്ടിലേക്ക് കടന്ന് വരുന്നത്!എളാപ്പ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബുമായിരുന്നു അത്!ശേഷം എളാപ്പ സാദിഖലി ശിഹാബ് തങ്ങളുൾപ്പെടെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു കൂടിയ ഒരു സൗഹൃദ സംഗമം കൂടിയായി അത് മാറി!വളരെയധികം സമയം വിശേഷങ്ങൾ പങ്കുവെച്ചു!നാട്ടുകാര്യങ്ങൾ,കുടുംബ കാര്യങ്ങൾ,പിന്നെ ഒരല്പം രാഷ്ട്രീയവും!തീർത്തും ഔപചാരികതകൾ ഇല്ലാത്ത ഒരു സൗഹ്രദ കൂട്ടായ്മ!
സ്വതസിദ്ധമായ വാക്കുകളിലൂടെ,നർമം കലർത്തി കുഞ്ഞാലിക്കുട്ടി സാഹിബ് ഓരോരുത്തരെയും ‘അറ്റൻഡ്’ ചെയ്തത് മനോഹരമായ അനുഭവമായിരുന്നു!
തികച്ചും ആകസ്മികമായി എത്തുകയും സാന്നിധ്യം കൊണ്ട് നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുക എന്നത് ഒരിക്കലും മറക്കാനാവാത്ത ആഹ്ലാദമാണ് സമ്മാനിക്കുക!ഇന്നത്തെ ദിവസത്തിലെ എന്റെ സന്തോഷവും അത് തന്നെയാണ്!
വ്യക്തി ബന്ധങ്ങളുടെ ഊഷ്മളതയിലും സ്നേഹത്തിലും അലിഞ്ഞു ചേർന്ന് എല്ലായ്പ്പോഴും മുന്നോട്ടു പോകാൻ സർവ്വ ശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ!!!
ഈദ് മുബാറക്!!
Sayyid Munavvar Ali Shihab Thangal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 1, 2017
RECENT NEWS

മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര് മൂഴിക്കല് ശിഹാബിന്റെ മകള് ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ [...]