ബിബിന്‍ വധക്കേസ്: രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരൂര്‍: ആര്‍ എസ് എസ് പ്രവര്‍ത്തകനും, കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുമായ തൃപ്പങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി ബിബിന്‍ (24) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം അറസ്റ്റു ചെയ്തു. പറവണ്ണ സ്വദേശി തുഹൈല്‍ (33), പെരുന്തല്ലൂര്‍ സ്വദേശി മുഹമ്മദ് അന്‍വര്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഡാലോചന നടത്തിയവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ബിബിന്‍ വധക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അടുത്ത ദിവസം ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി പി അങ്ങാടിക്ക് സമീപമാണ് ബിബിനെ വെട്ടേറ്റ് നിലയില്‍ കണ്ടെത്തിയത്. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് ബിബിനെ വെട്ടിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ ചുറ്റിപറ്റിയായിരുന്നു അന്വേഷണം.
മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ കൊലചെയ്ത സംഘത്തില്‍ പെട്ട ആളായിരുന്നു ബിബിന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫൈസലിനെ വധിച്ചത്.
RECENT NEWS

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച വയോധികയെ ലൈംഗികമായി പീഡിപ്പിച്ച 54കാരന് പിടിയില്‍. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പ്രതി പിടിയിലായത് മദ്യാസക്തിക്ക് ചികിത്സാ കേന്ദ്രത്തില്‍ നിന്ന്
മലപ്പുറം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിിയല് താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന് എന്ന ബാബുവിനെ (54)ആണ് അറസ്റ്റിലായത്. [...]