ഹാദിയയ്ക്ക് വേണ്ടി യൂത്ത് ലീഗ് നാളെ നിയമപോരാട്ടം ആരംഭിക്കും
മലപ്പുറം: ഹാദിയയ്ക്കായി നിയമ പോരാട്ടം ആരംഭിക്കാന് മുസ്ലിം യൂത്ത് ലീഗ് തയ്യാറെടുക്കുന്നു. ഹാദിയയുടെ മനുഷ്യാവകാശങ്ങള് സംരക്ഷിക്കാന് നിയമ പോരാട്ടത്തിന് യൂത്ത് ലീഗ് ശനിയാഴ്ച തുടക്കം കുറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. വൈക്കം സ്വദേശി അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ ആവുകയായിരുന്നു.
മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയയെ ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് മാതാപിതാക്കള്ക്കൊപ്പം താമസിപ്പിച്ചിരിക്കുകയാണ്. ഹാദിയയുടെ വിവാഹം സംബന്ധിച്ച് എന് ഐ എ അന്വേഷണവും നടക്കുന്നുണ്ട്. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ കാണാന് ശ്രമിക്കുന്നവര്ക്ക് പോലീസ് അനുമതി നല്കുന്നില്ല. ഇതിനിടെ ഹാദിയയെ കാണാനെത്തിയ ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]