ബക്രീദ്-ഓണം ആശംസകള് നേര്ന്ന് ജില്ലാ കലക്ടര് അമിത് മീണ
മലപ്പുറം: ഓണവും ബലിപെരുന്നാളും ഒരുമിച്ചെത്തുകയാണ്. ഈ ആഘോഷങ്ങള്ക്കൊപ്പം ഷോപ്പിങ്ങിനും കൂടുതല് പ്രാധാന്യം കല്പിക്കുന്നവരാണ് മലയാളികള്. കേരളീയരുടെ ഓണക്കോടിയും പെരുന്നാള്കോടിയും വളരെ പ്രസിദ്ധമാണ്.
ഷോപ്പിങ്ങിന്റെ ഭാഗമായി ലക്ഷക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികളും, അപകടകാരികളായ നോണ്വൂവന് ബാഗുകളുമാണ് നമ്മളുടെ വീടുകളില് എത്തുന്നത്. അതുപോലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള പായസ വിതരണത്തിനും ഡിസ്പോസിബിള് ഗ്ലാസാണ് ഉപയോഗിക്കുന്നത്. ഇവയുടെ ശാസ്ത്രീയ സംസ്കരണം ഇന്നും വലിയ വെല്ലുവിളിയാണ്. നാം മനസ്സ് വെച്ചാല് ഇത് രണ്ടും തടയാനും നാടിനെ രക്ഷിക്കാനുമാവും.
ഇക്കഴിഞ്ഞ റംസാന് / പെരുന്നാള് സീസണിലും നോമ്പുതുറയിലും വിവിധ ഉത്സവങ്ങളിലും ഗ്രീന് പ്രോട്ടോകോളിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ച അനുഭവവും മലപ്പുറത്തുണ്ട്. ആയതിനാല് ഈ വരുന്ന ഓണത്തിനും ബക്രീദിനും എല്ലാവരും തുണിസഞ്ചികളുമായി പര്ച്ചേസിങ്ങിന് ഇറങ്ങണമെന്നും ഉത്സവങ്ങളുടെ സംഘാടകര് പായസ വിതരണത്തിനും മറ്റും സ്റ്റീല് ഗ്ലാസ് ഉപയോഗിച്ച് മാതൃക കാട്ടണമെന്നും അഭ്യര്ത്ഥിക്കുന്നു.
എല്ലാവര്ക്കും എന്റെ ബക്രീദ് – തിരുവോണ ആശംസകള്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]