ചന്തയിലേക്ക് കന്നുകളുമായിപോയ യുവാവ് ഗൂഡ്‌സ് ഓട്ടോ മറിഞ്ഞ് മരിച്ചു

ചന്തയിലേക്ക് കന്നുകളുമായിപോയ  യുവാവ് ഗൂഡ്‌സ് ഓട്ടോ മറിഞ്ഞ് മരിച്ചു

പെരിന്തല്‍മണ്ണ: ചന്തയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന ഗൂഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ആലിപ്പറമ്പ് കാമ്പുറം ജുമാമസ്ജിദിന് സമീപത്തെ കയറ്റത്തില്‍ വ്യാഴാഴ്ച പുലര്‍ച്ച് അഞ്ചു മണിക്കാണ് സംഭവം. കാമ്പുറം തെനക്കാട്ടില്‍ അലവിയുടെ മകന്‍ അബ്ദുല്‍ ജസീദ് (28) ആണ് മരണപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരിന്തല്‍മണ്ണ ഗവ. ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കമ്പുറം ജുമാ മസ്ജിദ് കബറിസ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ :സുനീറ.മക്കള്‍ : മുഹമ്മദ് മുസ്തഫ(4), ഫാത്തിമ മിന്‍ഹ(3 മാസം). മാതാവ് ഫാത്തിമ.സഹോദരങ്ങള്‍ :മുഹമ്മദ്, അബ്ദുല്‍ അസീസ്, ആമിന, സുലൈഖ.

Sharing is caring!