പൂളപ്പാടത്തെ 800 കുടുംബങ്ങള്‍ക്ക് ഓണം-പെരുന്നാള്‍ സന്തോഷ കാഴ്ച്ച

പോത്തുകല്ല്: പൂളപ്പാടം മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലും മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ഓണം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി “ഓണം പെരുന്നാൾ സന്തോഷക്കാഴ്ച്ച”യൊരുക്കി. പൂളപ്പാടത്തേയും സമീപ പ്രദേശങ്ങളിലേയും 800 ലധികം കുടുംബങ്ങള്‍ക്ക് ഓണം പെരുന്നാൾ കിറ്റുകള്‍ വിതരണം ചെയ്തു.
ബുധനാഴ്ച വൈകുന്നേരം 4 ന് പൂളപ്പാടം അങ്ങാടിയിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രവർത്തക സമിതിയംഗം ഇ. പോക്കർ വിതരണോത്ഘാടനം നിർവ്വഹിച്ചു . തുടർച്ചയായ അഞ്ച് വർങ്ങളായി മുസ്ലിം ലീഗും മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി ഈ സംരംഭം തുടർന്ന് പോരുന്നു. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി പ്രവർത്തകർ തന്നെ വിവിധ വാഹനങ്ങളിൽ സംഘമായി കിറ്റുകൾ വീടുകളിലെത്തിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പദ്ദതികളാവിഷ്കരിക്കുമെന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ കൺവീനർ കാദർ ഇല്ലിക്കൽ അറിയിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ ഇ. കുഞ്ഞാൻ, ഇ റശീദ്, എം ഹനീഫ, അബ്ദുന്നാസ്വിർ, സലാഹുദ്ദീൻ, സുഹൈബ് മോയിക്കൽ, ജാഫർ, ശരീഫ്, അബ്ദു കോട്ടാടൻ എന്നിവർ സംബന്ധിച്ചു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]