മുഖ്യമന്ത്രി ആഹ്‌ളാദപൂര്‍ണമായ ബക്രീദ് ആശംസിച്ചു

മുഖ്യമന്ത്രി ആഹ്‌ളാദപൂര്‍ണമായ  ബക്രീദ് ആശംസിച്ചു

ലോകമെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദപൂര്‍ണമായ ബക്രീദ് ആശംസിച്ചു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുല്‍ അസ്ഹയും ഹജ്ജ് കര്‍മവും നല്‍കുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Sharing is caring!