ഉളുഹിയത്തിനായി മലപ്പുറം ഐനിച്ചോട് 450കിലോതൂക്കം വരുന്ന പോത്ത്
മലപ്പുറം: പെരുന്നാള്‍ പടിവാതിലില്‍ എത്തിയതോടെ ചന്തകളില്‍ പോത്ത് വാങ്ങാനായി എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസം പെരുന്നാള്‍ വില്പനക്കായി ചങ്ങരംകുളം പെരുമ്പിലാവ് ചന്തയില്‍ നിന്ന് ഐനിച്ചോട് സ്വദേശി റാഫി തന്റെ അറവ് ശാലയില്‍ എത്തിച്ചത് 450 കിലോ തൂക്കം വരുന്ന ഭീമനായ പോത്തിനെയാണ്.
ബക്രീദിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉളുഹിയത്ത് അറക്കുന്നതിന് വിശ്വാസികള്‍ ഏറെയും ആടിനെയും പോത്തിനെയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ബക്രീദ് സീസണില്‍ മാര്‍ക്കറ്റില്‍ ആടിനും പോത്തിനും വലിയ ഡിമാന്റ് ആണ് നിലവിലുള്ളത്. ആന്ധ്രപ്രദേശില്‍ നിന്ന് ധാരാളമായി കേരളത്തിലെ ചന്തകളിലേക്ക് അറവ് മാടുകള്‍ എത്തുന്നത് കൊണ്ട് തന്നെ മലബാറിലെ പോത്തിറച്ചിക്ക് ഡിമാന്റ് വര്‍ധിക്കാറില്ല.
ഓണവും, ബക്രീദും ഒരുമിച്ച് വന്നതും ആഘോഷങ്ങളില്‍ മലബാറുകാരുടെ ഏകോപനവും കാരണം പോത്തിറച്ചിയും ആട്ടിറച്ചിയും വാങ്ങാന്‍ എല്ലാ വിഭാഗം ആളുകളും അറവുശാലയില്‍ എത്തുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ആട്ടിറച്ചി കിലോ 500 രൂപയും പോത്ത് ഇറച്ചി കിലോ 300 രൂപയുമാണ് മാര്‍ക്കറ്റ് വില. ഇറച്ചിക്കൊപ്പം മത്സ്യവും സീസണ് പ്രമാണിച്ച് ധാരാളമായി മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പെരുന്നാള്‍-ഓണം വിപണി എത്തിയത്കൊണ്ട് വെള്ളിയാഴ്ച പെരുന്നാള്‍ അവധി എടുക്കാതെ പലരും ഓണത്തിന് ഒരുമിച്ച് അവധിയെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]