കുമ്മനം രാജശേഖരനെ പൊളിച്ചടുക്കി മലപ്പുറത്തുകാരന്‍

കുമ്മനം രാജശേഖരനെ പൊളിച്ചടുക്കി മലപ്പുറത്തുകാരന്‍

മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന മോഷണം ആസൂത്രിതമാണെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനക്ക് യുവാവ് നല്‍കിയ മറുപടി വൈറലാവുന്നു. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു കോട്ടക്കല്‍ സ്വദേശി രാഹുല്‍ ദേവ് നല്ലാട്ട് നല്‍കിയ മറുപടി. കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിനേക്കാള്‍ രാഹുലിന്റെ കമന്റിന് ലൈക്കും ലഭിച്ചിട്ടുണ്ട്.

ഒരു വര്‍ഗീയ പ്രേശ്‌നങ്ങളും ഇല്ലാതെ സമാധാനത്തോടെ കഴിയുന്ന ജനവിഭാഗം ആണ് ഇവിടെ ഉള്ളതെന്നും ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുതെന്നും യുവാവ് കമന്റില്‍ പറയുന്നു.

‘ കോട്ടക്കല്‍ കുറ്റിപ്പുറത്തു കാവു ദേവി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ പണവും,സ്വര്‍ണവും നഷ്ടപെട്ടു. അതോടൊപ്പം വിഗ്രഹം ഇളക്കാനുള്ള ശ്രമവും ഉണ്ടായി. കഴിഞ്ഞ കാലങ്ങളായി കോട്ടക്കല്‍ ഭാഗത്തു നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണ് എന്നതിന്റെ ഉദാഹരണമാണ് തൊട്ടടുത്തുള്ള പൊന്മള അമ്പലത്തിലെ 9 ഓളം ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടത്. ഭക്ത ജനങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പോലീസ് അടിയന്തരമായി ഇടപെടണം’ . കുമ്മനം രാജശേഖരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

 

പോസ്റ്റിന് രാഹുലിന്റെ മറുപടി ഇങ്ങനെ; നഒരു കോട്ടക്കല്‍ സ്വദേശി എന്ന നിലയില്‍ പറയട്ടെ…
ഒരു വര്‍ഗീയ പ്രേശ്‌നങ്ങളും ഇല്ലാണ്ടെ സമാധാനത്തോടെ കഴിയുന്ന ഒരു ജനവിഭാഗം ആണ് ഇവിടെ ഉള്ളത്. ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുത്. കോട്ടക്കല്‍ പൂരത്തിന് താങ്കളെ ക്ഷണിക്കുന്നുണ്ട്. ഹിന്ദു മുസ്ലിം സഹോദരന്മാര്‍ ഒരുമിച്ച് ആഘോഷിക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ട് പൊട്ടിക്കരയാം താങ്കള്‍ക്ക്. മമ്പുറം നേര്‍ച്ചയുടെ അന്നും വരിക. ഇതേ കാഴ്ച കാണാം.

Sharing is caring!