വൃദ്ധജനങ്ങള്‍ക്കായി തിരൂരങ്ങാടി നഗരസഭയുടെ വയോജന വിരുന്ന്

തിരൂരങ്ങാടി: വൃദ്ധസദനങ്ങള്‍ പെരുകുന്നത് ഭൂഷണമല്ലെന്ന് എംപി അബ്ദുസമദ് സമദാനി പറഞ്ഞു, വയോജനങ്ങളോട് കലര്‍പ്പില്ലാത്ത സ്‌നേഹവും കരുണയും കാണിക്കാന്‍ തയ്യാറാവണം. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളി ജീവിതം ആസ്വാദിക്കുന്നവര്‍ ക്രൂരതയുടെ പര്യായമാണെന്ന് സമദാനി പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും സാമുഹ്യസുരക്ഷ മിഷനും ചേര്‍ന്നു നടത്തിയ ഓണം-ബക്രീദ് വയോജന വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രായമേറുന്നതോടെ മുതിര്‍ന്നവരെ തള്ളിപ്പറയുന്ന കാലഘട്ടമാണിത്. ഇത് തിരുത്തണം. സ്‌നേഹത്തിന്റെ ഒരു വാക്ക് കൊണ്ട് വലിയരൊളവില്‍ വയോജനങ്ങളുടെ ആരോഗ്യം തന്നെ പരിരക്ഷിക്കപ്പെടാനാവും, പരസ്പര സ്‌നേഹം ചോരുന്നതാണ് വര്‍ത്തമാന കാല പ്രതിസന്ധിയെന്നും പണം കൊടുത്തു വാങ്ങാന്‍ കഴിയാത്ത സ്‌നേഹത്തിനു മാത്രമേ മനുഷ്യത്വത്തിന്റെ വിലയറിയൂവെന്നും സമദാനി പറഞ്ഞു.
ആയിരത്തോളം വയോജനങ്ങള്‍ പങ്കെടുത്ത സംഗമം പ്രൗഢമായി. ചെയര്‍പേഴ്‌സണ്‍ കെടി റഹീദ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട് ഗായകന്‍ ഫിറോസ് ബാബു, വൈസ് ചെയര്‍മാന്‍, എം അബ്ദുറഹിമാന്‍കുട്ടി, ഉള്ളാട്ട് റസിയ. ഇഖ്ബാല്‍ കല്ലുങ്ങല്‍,സിപി സുഹ്‌റാബി, വിവി അബു, സിപി ഹബീബ ബഷീര്‍, മിനി പിലാക്കാട്ട്, അശ്വതി. സിപി ഇസ്മായില്‍, മോഹനന്‍വെന്നിയൂര്‍, കെ രാംദാസ് മാസ്റ്റര്‍, സിഎച്ച് മഹ്മൂദ് ഹാജി, എം മുഹമ്മദ് കുട്ടി മുന്‍ഷി. യു.കെ മുസ്ഥഫ മാസ്റ്റര്‍, കെ. ഗിരീഷ് കുമാര്‍, മലയില്‍ പ്രഭാകരന്‍, സി.പി ഗുഹരാജ്, സിപി അബ്ദുല്‍വഹാബ്, സിദ്ദീഖ് പനക്കല്‍, പികെ അബ്ദുല്‍ അസീസ്, തൃക്കുളം കൃഷ്ണന്‍കുട്ടി, ഏകെ മുസ്തഫ, പ്രസംഗിച്ചു. ഓണസദ്യ, കലാവിരുന്ന്, ഉപഹാര സമര്‍പ്പണം എന്നിവ നടന്നു.
RECENT NEWS

ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി
കോട്ടക്കല്‍: ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ അസം സ്വദേശിയുടെ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുപ്രസിദ്ധ റൗഡിയടക്കം നാല് പ്രതികളെ കൊട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഹബീല്‍ ഹുസൈനാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. വിവിധ [...]