മുസ്ലിം യൂത്ത് ലീഗ് ആരോപണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ ടി ജലീല്‍

മുസ്ലിം യൂത്ത് ലീഗ് ആരോപണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ ടി ജലീല്‍

തവനൂര്‍: കുടുംബശ്രീ തസ്തികകളിലെ നിയമന അഴിമതി ആരോപണനത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. മുസ്ലിം യൂത്ത് ലീഗ് ഉയര്‍ത്തിയ ഈ ആരോപണം അടിസ്ഥാനരഹിതവും, വസ്തുതാ വിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിക്കാണ് നിയമനം നടത്താനുള്ള അനുമതി ഗവേണിംഗ് ബോഡിയുടെ അംഗീകാരത്തോടെ കുടുംബശ്രീ നല്‍കിയത്.

സര്‍ക്കാര്‍ ഏജന്‍സിയായ സി എം ഡി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിനനുസരിച്ച് ഇന്റര്‍വ്യൂവിന് വിളിക്കുകയായിരുന്നു. പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെയും, ഇന്റര്‍വ്യൂ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് റാങ്കലിസ്റ്റ് തയ്യാറാക്കിയത്. സി എം ഡിയുടെ ഡയറക്ടര്‍, വിഷയ വിദഗ്ധന്‍, കുടുംബശ്രീയുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിലും, സെക്യൂരിറ്റി പ്രസ്സില്‍ പ്രിന്റ് ചെയ്ത ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയിലും ആര്‍ക്കും സ്വാധീനം ചെലുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു. ഈ റാങ്ക് ലിസ്റ്റ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫയലില്‍ അംഗീകരിച്ചിട്ടുള്ളതും, ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യവുമാണെന്നും അദ്ദേഹം പറയുന്നു.

നോട്ടിഫിക്കേഷന്‍ നടത്തിയപ്പോഴും, പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും, അതു കഴിഞ്ഞ് നിയമനം നടത്തിയപ്പോഴും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എങ്ങനെയാണ് പൊട്ടിമുളച്ചത്. ഈ ഇമ്മിണി ബല്യ അഴിമതി എന്‍ ഐ എ അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് പറയാതിരുന്നത് മഹാഭാഗ്യമെന്ന് പരിഹസിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുടുംബശ്രീ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തിയതിൽഅഴിമതി നടത്തി എന്ന ആരോപണം അടിസ്ഥാനരഹിതവുംവസ്തുതാവിരുദ്ധവുമാണ്….

Dr KT Jaleel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಆಗಸ್ಟ್ 30, 2017

Sharing is caring!