നാലു മണിക്കൂര്‍ കൊണ്ട് നാലു മാസം പ്രായമുള്ള ജീവന്‍ തിരുവനന്തപുരത്തെത്തിച്ച് പ്രമോദ് നാട്ടുകാരുടെ ഹീറോ

നാലു മണിക്കൂര്‍ കൊണ്ട് നാലു മാസം  പ്രായമുള്ള ജീവന്‍ തിരുവനന്തപുരത്തെത്തിച്ച് പ്രമോദ് നാട്ടുകാരുടെ ഹീറോ

മലപ്പുറം: അടുത്തിടെ പുറത്തിറങ്ങിയ ‘ട്രാഫിക്’ സിനിമയോടു സാമ്യമുള്ള സംഭവ വികാസങ്ങളാണു കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളത്ത് സംഭവിച്ചത്. നായകന്‍ പ്രമോദ് എന്ന ഡ്രൈവറും.

ജീവന്‍ രക്ഷിക്കാന്‍ നാലു മണിക്കൂറിനുള്ളില്‍ നാല് മാസം പ്രായമുള്ള ജീവന്‍ തൃശ്ശൂര്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കണമെന്ന അഭ്യര്‍ത്ഥനയില്‍ നിന്ന് മുഴുവന്‍ ആംബുലന്‍സ് ജീവനക്കാരും പിന്‍മാറിയപ്പോഴും ധീരതയോടെ ആദൗത്യം ഏറ്റെടുത്ത് കുരുന്ന് ജീവന്‍ സുരക്ഷിതമായി തിരുവനന്തപുരത്തെത്തിച്ച പ്രമോദ് എന്ന ഡ്രൈവറാണു ഈ കഥയിലെ നായകന്‍.

ഇതോടെ പ്രമോദിന് അനുമോദനങ്ങളുടെ പ്രവാഹമാണിപ്പോള്‍. മനുഷ്യ ജീവന് വിലകല്‍പിക്കാത്ത ഈ കാലഘട്ടത്തില്‍ പ്രമോദിന്റെ ധീരമായ പ്രവര്‍ത്തനമാണ് നാട്ടുകാര്‍ക്കിടയില്‍ പ്രമോദിനെ ഹീറോ ആക്കിയിരിക്കുന്നത്.
ചങ്ങരംകുളം പള്ളിക്കരയിലെ മുസ്തഫബ-തഹൂറ ദമ്പതികളുടെ 4 മാസം മാത്രം പ്രായമുള്ള അഹമ്മദ് അഹ്യാന്‍ എന്ന കൈകുഞ്ഞിനെയാണ് തൃശൂരില്‍ നിന്നും 300 ഓളം കിലോമീറ്റര്‍ അതിസാഹസികമായി നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച് പ്രമോദ് നാട്ടുകാരുടെ ഹീറോ ആയത്. തൃശൂര്‍ സ്വദേശിയും ദയ ഹോസ്പിറ്റലിലെ ആംബുലന്‍സ് െ്രെഡവറുമായ പ്രമോദിനെ പള്ളിക്കരയിലെ സിഎച്ച് യൂത്ത് സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് ഓണം സൗഹൃദ സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക നേതാകന്മാരുടെ സാന്നിധ്യത്തില്‍ ഒരു നാടിന്റെ നന്ദിയും കടപ്പാടും അര്‍പ്പിക്കാനൊരുങ്ങുന്നത്.

ചടങ്ങില്‍ പ്രമോദിനെ സ്‌നേഹോപഹാരം നല്‍കി ആദരിക്കും. കഴിഞ്ഞ ആഴ്ച ഹൃദയ തകരാറുള്ള കുഞ്ഞിന് അസുഖം കൂടിയതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയക്ക് വിദേയമാക്കാന്‍ നാല് മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനുള്ള ദൗത്യമാണ് പ്രമോദ് ഏറ്റെടുക്കാന്‍ തയ്യാറായത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളില്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും,പോലീസും മറ്റു ആംബുലന്‍സ് സുഹൃത്തുക്കളും വിവരമറിഞ് ആംബുലന്‍സിന് സൗകര്യമൊരുക്കി.
കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച പ്രമോദിന് സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

Sharing is caring!