ഗള്‍ഫ് ഗേറ്റ് മാനേജിങ്ങ് ഡയറക്ടര്‍ ഷാര്‍ജയില്‍ മരിച്ചു

ഗള്‍ഫ് ഗേറ്റ് മാനേജിങ്ങ്  ഡയറക്ടര്‍ ഷാര്‍ജയില്‍ മരിച്ചു

മലപ്പുറം: ഗള്‍ഫ് ഗേറ്റ് മാനേജിങ്ങ് ഡയറക്ടറും കാഞ്ഞിരമുക്ക് സ്വദേശിയുമായ ഗള്‍ഫ് ഗേറ്റ് സക്കീറിന്റെ സഹോദരന്‍ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കരിന്കല്ലത്താണി ഐക്കപ്പാടത്ത് വളപ്പില്‍ പരേതനായ ഹമീദിന്റെ മകന്‍ സലീം (55)ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിന്കളാഴ്ച കാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്കിലും ചൊവ്വാഴ്ച കാലത്ത് പത്തര മണിയോടെ ഷാര്‍ജ കുവൈറ്റ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ഹെയര്‍ ഫിക്‌സിങ്ങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗള്‍ഫ് ബ്രദേഴ്‌സ് ഹെയര്‍ ഫിക്‌സിംങ്ങ് ഗ്രൂപ്പ് മാനജിങ്ങ് ഡയറക്ടറാണ് മരിച്ച സലീം.
ബുധനാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞു.

മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷം കാഞിരമുക്ക് വലിയ പള്ളി ഖബര്‍സ്ഥാനിയില്‍ മൃതദേഹം ഖബറടക്കും. അബുണ്ണി,ഷാജഹാന്‍, ഷെക്കീര്‍,അക്ബര്‍, അന്‍വര്‍,ബീവാത്തുട്ടി, നബീസ, സുബൈദ,സാബിറ,എന്നിവര്‍ സഹോദരങ്ങളാണ്
ആമിനു (പരേത)ആണ് മാതാവ്,ഭാര്യ ശൈലജ,മക്കള്‍,സുല്‍ഫിക്കര്‍,സാലിഹ്.

Sharing is caring!