പൊന്‍മള സ്വദേശിയുടെ തിരോധാനം; പോലീസ് സംഘം ഹൈദരബാദിലേക്ക്

മലപ്പുറം: പൊന്‍മള സ്വദേശിയുടെ തിരോധാനം സംബന്ധിച്ച് മലപ്പുറം പോലീസ് അന്വേഷണമാരംഭിച്ചു. പൊന്‍മള സ്വദേശിയായ യുവാവിന്റെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. ആഗസ്റ്റ് 18 മുതല്‍ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടികാണിച്ചാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹൈദരബാദിലേക്ക് പുറപ്പെട്ടു.
വെല്ലൂരില്‍ എം ടെക് വിദ്യാര്‍ഥിയായ യുവാവ് സുഹൃത്തുക്കളെ കാണാന്‍ ഹൈദരബാദിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആഗസ്റ്റ് 27നാണ് പോലീസിന് പരാതി ലഭിച്ചത്. ഗള്‍ഫിലായിരുന്ന ഇയാളുടെ കുടുംബം അടുത്തിടെയാണ് നാട്ടിലെത്തിയത്.
എന്നാല്‍ ഇദ്ദേഹം ഐ എസ് ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്ത ബന്ധുക്കള്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച് പോലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം ഐ എസില്‍ ചേര്‍ന്നുവെന്ന് കുടുംബത്തിന് മെസേജ് ലഭിച്ചെന്ന് കാണിച്ച് ഇന്നലെ വിവിധ മാധ്യമങ്ങളിലേക്ക് അജ്ഞാത മെയില്‍ ലഭിച്ചിരുന്നു.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]