നടന്‍ ബിജു മേനോന്റെ കാര്‍ വട്ടപ്പാറയില്‍ അപകടത്തില്‍പ്പെട്ടു

നടന്‍ ബിജു മേനോന്റെ കാര്‍  വട്ടപ്പാറയില്‍ അപകടത്തില്‍പ്പെട്ടു

വളാഞ്ചേരി: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച കാര്‍ മലപ്പുറം ജില്ലയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ അപകടത്തില്‍പെട്ടു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന് ചെറിയ കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന്‍ പരുക്കില്ല.

തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കോഴിക്കോട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബിജുമേനോന്‍ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ യാത്ര തിരിച്ചു.

Sharing is caring!