ഫാഷിസത്തിനെതിരെ ദേശവ്യാപക ക്യാംപയ്‌നുമായി മുസ്‌ലിം ലീഗ്

ഫാഷിസത്തിനെതിരെ ദേശവ്യാപക ക്യാംപയ്‌നുമായി മുസ്‌ലിം ലീഗ്

മലപ്പുറം: ഫാഷിസത്തിനെതിരെ ദേശവ്യാപകമായി ‘ സേവ് സെകുലറിസം, സേവ് ഇന്ത്യ’ ക്യാംപയ്ന്‍ നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായയിരുന്നു നേതാക്കള്‍. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും മതേതര ചേരി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കൂടിയാണ് ക്യാംപയ്ന്‍ സംഘടിപ്പിക്കുന്നത്.

ഉത്തരേന്ത്യയില്‍ വിവിധ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും വിപുലമായ പരിപാടികള്‍ നടത്താനും തീരുമാനമുണ്ട്. മതേതര കക്ഷികളെയടക്കം ഉള്‍പ്പെടുത്തി വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ മുത്വലാഖ് വിധിയെ മറയാക്കി ശരീഅത്ത് നിമത്തില്‍ ഇടപെടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി തന്നെ ലീഗ് നിലപാട് സ്വീകരിക്കും. മറ്റു മുസ്ലിം സംഘടനകളുമായും പേഴ്സണല്‍ ലോബോര്‍ഡുമായും ചര്‍ച്ച് ചെയ്ത് ബിജെപി സര്‍ക്കാറിന്റെ ശരീഅത്തില്‍ ഇടപെടാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തെയും മറ്റു മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് എതിര്‍ക്കും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ലീഗിനെ വരവേല്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ദേശീയ നേതാക്കള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യാടനം നടത്തും. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുക, ജീവകാര്യണ്യമേഖലയിലെ സജീവ ഇടപെടല്‍ എന്നീ കാര്യങ്ങള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ലീഗ് ദേശീയ തലത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു ദേശീയ തലത്തിലുള്ള ക്യംപയിന്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് ശക്തമായി പ്രതിപക്ഷ നിര ശക്തിപ്പെടുത്താന്‍ ലീഗ് മുന്‍കൈയ്യെടുക്കും. കേരളത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ബൈത്തുറഹ്മ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രഫ. ഖദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ എ പി അബ്ദുല്‍ വഹാബ് എംപി, സാദിഖലി ശിഹാബ് തങ്ങള്‍, നഹീം അക്തര്‍ (ബിഹാര്‍),തസ്ദഖീര്‍ അഖ(കര്‍ണാടക), കെ പി എ മജീദ് എന്നിവര്‍ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!