ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനായി ക്യാംപ് സംഘടിപ്പിച്ചു

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനായി ക്യാംപ് സംഘടിപ്പിച്ചു

താനൂര്‍: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്യാംപ് സംഘടിപ്പിച്ചു. താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്. ശനിയാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത ക്യാംപ് ഇന്നലെയാണ് സമാപിച്ചത്.

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണം നല്‍കുന്നതിനായി ഉപകരണ നിര്‍ണയക്യാംപ് ചെറിയമുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ വേണ്ടവര്‍ക്ക് ക്യാംപ് സംഘടിപ്പിച്ചത്.

Sharing is caring!