പ്രവാസികള്ക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കില് വന് വര്ധന
മലപ്പുറം: ഓണവും ബലിപെരുന്നാളും ആഘോഷിക്കാന് നാട്ടിലെത്തിയ പ്രവാസികള്ക്ക് തിരിച്ചടി. വിമാനക്കമ്പനികള് ടിക്കറ്റ് ചാര്ജുകള് വന്തോതില് വര്ധിപ്പിച്ചു. വലിയ വിമാനങ്ങള് മുതല് ചെലവു കുറഞ്ഞ ബജറ്റ് എയര്ലൈനുകള്വരെ പൊള്ളുന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.
അടുത്ത മാസം ആദ്യത്തോടെ അഞ്ചു മുതല് പത്തിരട്ടിവരെയാണ് ടിക്കറ്റ് നിരക്ക് ഉയര്ത്തിയത്. അടുത്ത ആദ്യ മൂന്നാഴ്ച ഗള്ഫിലേക്കുള്ള വിമാനങ്ങളില് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കരിപ്പൂരില്നിന്നു ദുബൈ, ഷാര്ജ, അബുദാബി മേഖലയിലേക്ക് 5,500 മുതല് 7,000 രൂപവരെയുണ്ടായിരുന്ന നിരക്ക് 40,000 രൂപയ്ക്കു മുകളിലെത്തി.
കരിപ്പൂര്ദോഹ സെക്ടറില് 45,000 രൂപ നല്കേണ്ട അവസ്ഥയാണ്. സാധാരണ നിരക്കിന്റെ പത്തിരട്ടിയോളമാണിത്. കരിപ്പൂരില്നിന്നു മുംബൈ വഴി ജിദ്ദയിലേക്കുള്ള കണക്ഷന് വിമനമാനത്തില് ടിക്കറ്റ് കിട്ടണമെങ്കില് 45,000 രൂപയിലേറെ നല്കണം. റിയാദിലേക്ക് 40,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. ഖത്തര്, ബഹ്റൈന്, കുവൈത്ത് ഉള്പ്പടെയുള്ള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് കുത്തനെ ഉയര്ത്തിയുണ്ട്. കരിപ്പൂരില് ജംബോ സര്വിസുകളില്ലാത്തതിനാല് ജിദ്ദ മേഖലയിലേക്കു പലരും കണക്ഷന് സര്വിസുകളെയാണ് ആശ്രയിക്കുന്നത്.
ഇതു മുന്കൂട്ടിക്കണ്ട് ഇത്തരം സര്വിസുകള്ക്കും നിരക്ക് ഉയര്ത്തിയിട്ടുണ്ട്.
എയര് ഇന്ത്യ, എയര് അറേബ്യ, ഖത്തര് എയര്വെയ്സ്, ഇത്തിഹാദ് എയര് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്ത്തിയിട്ടുണ്ട്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]