ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിലെ അംഗം ആദ്യമായി ന്യായാധിപ സമിതിയില്‍ പങ്കെടുത്തു

മഞ്ചേരി: ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിലെ അംഗം ആദ്യമായി ന്യായാധിപ സമിതിയില്‍ പങ്കെടുത്തു. ഇന്നലെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നടന്ന മെഗാ അദാലത്ത് സിറ്റിങ് ജഡ്ജിമാരുടെ പാനലിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കോഴിക്കോട് സ്വദേശി റിയ പങ്കെടുത്തത്.
മെഗാ അദാലത്തില്‍ വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന ബൂത്തിലെ ജഡ്ജിങ് പാനലിലിരുന്നാണ് ഫാഷന്‍ ഡിസൈനര്‍കൂടിയായ റിയ പരാതികള്‍ കേട്ടത്. പാരാ ലീഗല്‍ വളണ്ടിയറായി ഇവര്‍ക്കു പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കിയതു പെരിന്തല്‍മണ്ണയിലെ ഒരു സന്നദ്ധ സംഘടനയാണ്. ഒരു വര്‍ഷമായി മലപ്പുറം ലീഗല്‍ സര്‍വിസ് അതോറിറ്റിക്കൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് റിയ.
അതോറിറ്റിയുടെ ജില്ലാ സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജന്‍ തട്ടിലാണ് റിയയെ ജഡ്ജിങ് പാനലില്‍ എത്തിക്കുന്നതിനു മുന്‍കെയെടുത്തത്.
ജില്ലയിലെ മറ്റു താലൂക്കുകളിലും ലൈംഗിക ന്യൂനപക്ഷങ്ങളെ ന്യായാധിപ സമിതിയില്‍ എത്തിക്കാനുള്ള ശ്രമം ലീഗല്‍ സര്‍വിസ് അതോറിറ്റിവഴി നടക്കുന്നുണ്ട്.
RECENT NEWS

മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ട് ജെസിബികള്‍ പിടികൂടി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ടു ജെസിബികള്‍. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലില് എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രെജിസ്റ്ററില്‍ [...]