മായീന്ഹാജി സംഘ് പരിവാര് ഏജന്റ്: ഐ.എന്.എല്
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന നേതാവ് മായീന് ഹാജി സംഘ് പരിവാര് ഏജന്റാണെന്ന് എ.എന്.എല്. രാജ്യത്തെ ഉന്നതനായിരുന്ന ന്യൂനപക്ഷ രാഷ്ര്ടീയ നേതാവും മുതിര്ന്ന പാര്ലിമെന്റേറിയനും ആയിരുന്ന ഇന്ത്യന് നാഷണല് ലീഗ് സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാന് സേട്ട് സാഹിബിനെ മത തീവ്രവാദിയായി ചിത്രീകരിച്ച് ഒരു സംഘ് പരിവാര് ചാനലില് മുസ്ലിം ലീഗ് സംസ്ഥാന നേതാവ് മായിന് ഹാജി നടത്തിയ അപകീര്ത്തികരമായ പരാമര്ശംസംഘ് പരിവാര് നേതൃതത്തെ തൃപ്തിപ്പെടുത്താനുള്ളതാണ്.
മാറാട്ടെ വര്ഗീയ സംഘര്ഷങ്ങള്ക്ക് പിന്നില് ചരടുവലിച്ച പ്രമുഖരില് മായിന്ഹാജിക്കുള്ള പങ്ക് കേന്ദ്ര ഏജന്സി അന്വേഷിക്കാതിരിക്കാന് സംഘ് പരിവാറിനെ തൃപ്തിപ്പെടുത്താന് വേണ്ടിയാണ്
രാജ്യം ബഹുമാനിക്കുന്ന മണ്മറഞ്ഞ ഒരു മഹത് വ്യക്തിയെ കുറിച്ച് ഇത്തരം വിലകുറഞ
ജല്പനം നടത്തിയത്. സേട്ട് സാഹിബിനെ കുറിച്ച് മായിന് ഹാജി പറഞ്ഞ കാര്യങ്ങള് ലീഗ്
നിലപാടാണോ എന്ന് ലീഗിന്റെ സുപ്രീം ലീഡര് ഹൈദരലി തങ്ങള് വ്യക്തമാക്കണം.
പരാമര്ശം പിന്വലിച്ച് മാപ്പ് പറയാന് മായിന്ഹാജി തയ്യാറായില്ലെങ്കില് അദ്ധേഹത്തെ പാര്ട്ടിയില് നിന്ന് പുറത്താക്കാനുള്ള ആര്ജ്ജവം ലീഗ് നേതൃത്വം കാണിക്കണമെന്നും ഐ.എന്.എല് ജില്ലാ പ്രസിഡന്റ് സി.എച്ച് മുസ്തഫ, ജനറല് സിക്രട്ടറി ടി.എ സമദ്, സിക്രട്ടറി സി.പി അബ്ദുല് വഹാബ് എന്നിവര് പ്രസ്താവനയില് ആവശ്യപ്പെട്ടു.
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]