മലപ്പുറത്തിന്റെ കുഞ്ഞു ധീരന്മാരെ നാളെ ആദരിക്കും

മലപ്പുറം: തുറക്കല്‍ ചെമ്മലപ്പറമ്പ് ഇ എം ഇ എ സ്കൂള്‍ റോഡിലെ കോറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി താഴുകയായിരുന്ന മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയ ഇ എം ഇ എ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷിബിന്‍ സല്മാന് ,മുഹമ്മദ് ഷിബില്‍ ,പി .മുഹമ്മദ് റിന്‍ഷാദ്, ജാസിം എന്നിവരെയാണ് ഇ എം ഇ എ സ്കൂള്‍ രക്ഷകര്‍തൃസമിതി ആദരിക്കുന്നത് . പ്രസ്തുത പരിപാടിയില്‍ മലപ്പുറം ജില്ലാ ഡി വൈ എസ് പി തോട്ടത്തില്‍ ജലീല്‍ ധീരന്മാര്‍ക്കുള്ള ഉപഹാരം സമര്‍പ്പിക്കും .
കഴിഞ്ഞ ഞായറാഴ്ചരാവിലെ കോറിയില്‍ മീന്‍ പിടിക്കാന്‍ പോയ തുറക്കല്‍ സ്വദേശികളായ അനു ഷെല്‍ക്ക് (10 വയസ്സ് ), മുഹമ്മദ് സാബിത്ത് (11 വയസ്സ് ), ബാസിത് (12 വയസ്സ് ) എന്നീ കുട്ടികള്‍ കാല് വഴുതി അബദ്ധത്തില്‍ വെള്ളക്കെട്ടിലേക്ക് വീഴുകയും വെള്ളത്തില്‍ മുങ്ങിത്തഴുകയും ചെയ്യുമ്പോളാണ് തക്ക സമയത്ത് രക്ഷകരായി ഈ ധീരന്മാര് എത്തിയത് . സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നു . രാജ്യത്തിനു തന്നെ ഏറെ മാതൃകയായ ഈ കുട്ടികളെ നാട്ടുകാര്‍ അഭിനന്ദിച്ചു .
കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കലിന്റെ പ്രാധാന്യം ബോധിപ്പിക്കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്ന ഇ എം ഇ എ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതില്‍ ഹെഡ്മാസ്റ്റര് പിടി ഇസ്മായില്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു .
ചൊവ്വ ഉച്ചക്ക് 1 മണിക്ക് നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പിഎ സതീഷ് കുമാര്‍ എ , പിടി എ പ്രസിഡന്റ് യുകെ മുഹമ്മദശ എന്നിവര്‍ സംബന്ധിക്കും .
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]