മലപ്പുറത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചിരുന്ന് ഓണമുണ്ണും
മലപ്പുറം ജില്ലയിലെ നന്നബ്രയിലെ വിവിധ ആരാധനാലായങ്ങളിലെ മസ്ജിദ്, ക്ഷേത്രം പണ്ഡിതരും കമ്മിറ്റി ഭാരവാഹികളും ഒന്നിച്ചിരുന്നു ഓണമുണ്ണുന്നു. കൊടിഞ്ഞിയിലെ പ്രത്യേക സാഹചര്യത്തില് മതസൗഹാര്ദത്തിലുണ്ടായ ചെറിയ വിള്ളല് അടച്ചു കൂടുതല് ഭദ്രമാക്കുന്നതിനായി പഞ്ചായത്ത് യൂത്ത്ലീഗ് കമ്മറ്റിയാണു മത സൗഹാര്ദ്ദ പൂക്കളവും ഓണ സദ്യയും ഒരുക്കുന്നത്.
ക്ഷേത്രങ്ങളിലെ പൂജാരിമാരും, പള്ളികളിലെ മുസ്ലിയാക്കന്മാരും ഒന്നിച്ചു ചേര്ന്ന് മത സൗഹാര്ദ്ദ പൂക്കളം തീര്ക്കുന്ന ചടങ്ങിലേക്ക് എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുകയാണു ഭാരവാഹികള്. ചടങ്ങില് രമേശ് ചെന്നിത്തല, പി. സുരേന്ദ്രന്, വഖഫ് ബോര്ഡ് ചെയര്മാന് തുടങ്ങിയവര് പങ്കെടുക്കും. നാളെ(29) രാവിലെ 11 മുതല് ഒരു മണി വരെ കൊടിഞ്ഞി അക്ബര് ഓഡിറ്റോറിയത്തിലാണ് പരിപാടി.
അതേ സമയം ഓണം-പെരുന്നാള് ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണസമൃദ്ധി പച്ചക്കറിച്ചന്ത ബുധനാഴ്ച തുടങ്ങും. പ്രാദേശികമായി കര്ഷകര് ഉല്പ്പാദിപ്പിച്ച പച്ചക്കറികളാണ് ചന്തയില് വില്പ്പന നടത്തുക. സംസ്ഥാന ഹോര്ട്ടികോര്പ്പ്, ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെയും സഹകരണത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. വടക്കേമണ്ണയില് ആരംഭിക്കുന്ന ചന്ത ബുധനാഴ്ച രാവിലെ പത്തിന് പി.ഉബൈദുള്ള എം.എല്.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പ്പാടന് അധ്യക്ഷത വഹിക്കും.
ഓണം, പെരുന്നാള് ആഘോഷത്തോടനുബന്ധിച്ചു ജില്ലയില് വിവിധ പരിപാടികളാണു നടക്കുന്നത്.
കോട്ടക്കുന്നില് ഓണം-ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. കോട്ടക്കുന്ന് കൂട്ടായ്മയും ഫോര്ട്ട്ഹില് ആര്ട്സ് സ്പോര്ട്സ് ക്ലബും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികള് നടത്തിയത്. ആഘോഷത്തോടനുബന്ധിച്ച് കോട്ടക്കുന്നിലെ തൊഴിലാളികള്ക്ക് ഓണം ബക്രീദ് കിറ്റ് വിതരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ആഘോഷ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്പ്പാടന് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഹാരിസ് ആമിയന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സക്കീന റസാഖ്, സംഘാടക സമിതി അംഗങ്ങളായ അബ്ദുറഹൂഫ് വരിക്കോടന്, നൗഷാദ് മാമ്പ്ര, എം.ടി.റഫീഖ് പ്രസംഗിച്ചു.
കോട്ടയ്ക്കല് കോട്ടൂര് എ.കെ.എം ഹയര് സെക്കഡറിയിലെ ജെ.ആര്.സി, സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാര്ഥികള് ആദിവാസി ഊരില് ഓണക്കിറ്റ് വിതരണം ചെയ്തു. അട്ടപ്പാടി ഷോളയൂര് പഞ്ചായത്തിലെ വേളൂര് ആദിവാസി ഊരില് എത്തിയ വിദ്യാര്ഥികളെ മൂപ്പന് കണ്ടന്ക്കീരന് തപ്പ്ക്കൊട്ടി സ്വീകരിച്ചു. അധ്യാപകരായ ഷൈനി, നിജ, മുസ്തഫ, റഷീദ് നേതൃത്വം നല്കി.
ഓണാഘോഷത്തോടനുബന്ധിച്ച് പെരിന്തല്മണ്ണ സപ്ലൈക്കോ, മാവേലി ഓണം സെപഷ്യല് മാര്ക്കറ്റ് സ്ഥലം എം.എല്.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. എ.കെ.നാസര് അധ്യക്ഷത വഹിച്ചു. എ.ശിവദാസന്, വി.രമേശ്, എം.എ.അജയകുമാര്, ഇ.ടി, ജെയിംസ്, അബ്ദ്ള് മജീദ് പ്രസംഗിച്ചു. ഓണക്കിറ്റിന്റെ ആദ്യ വിതരണവും മഞ്ഞളാംകുഴി അലി നിര്വഹിച്ചു.
താനൂര് മണലിപ്പുഴ ജി.എം.എല്.പി സ്കൂളില് ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തംഗം എന് പി.അയ്യപ്പന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.നിസാര്, ഉസ്മാന് മച്ചിങ്ങല് ശൈലേഷ് കുമാര്, ഷഫീഖ്, പി.വി ബാബു പ്രസംഗിച്ചു. വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും പൂക്കള മത്സരവും കലാമത്സരങ്ങളും അരങ്ങേറി. ഉച്ചയ്ക്ക് നടന്ന ഓണസദ്യ നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഓണസദ്യ ഒരുക്കിയത്. ഉച്ചക്ക് ശേഷം പൂര്വ വിദ്യാര്ഥികളുടെ കലാമത്സരങ്ങളും നടന്നു. മത്സരത്തില് വിജയികളായവര്ക്ക് യുവജന ക്ലബ്ബുകള് സമ്മാന വിതരണം നടത്തി.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]