വസന്തക്ക് ചികില്‍സ സഹായവുമായി കടന്നമണ്ണ പള്ളി കമ്മിറ്റി

വസന്തക്ക് ചികില്‍സ സഹായവുമായി കടന്നമണ്ണ പള്ളി കമ്മിറ്റി

മങ്കട: ചികിത്സ ചിലവ് താങ്ങാനാവാതെ പ്രയാസപ്പെടുന്ന ഇതര മതസ്ഥരായ കുടുംബത്തിന് താങ്ങും തണലുമാവുകയാണ് കടന്നമണ്ണ പള്ളി കമ്മിറ്റി. കടന്നമണ്ണയിലെ പരേതനായ
കൈപ്പള്ളികുന്നത്ത് വെള്ളാഞ്ചേരിയുടെ ഭാര്യ വസന്തയാണ് ചികിത്സിക്കാന്‍
വകയില്ലാതെ പ്രയാസപ്പെടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തളര്‍വാദം പിടിപെട്ട്
കിടപ്പിലായിരുന്നു വസന്ത. വിവാഹിതരും അല്ലാത്തവരുമായി അഞ്ച് പെണ്‍മക്കളും
ഒരാണ്‍കുട്ടിയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം വെള്ളാഞ്ചേരിയായിരുന്നു.

കുട്ടമുറം എന്നിവ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്ന വള്ളാഞ്ചേരി പത്ത് മാസം
മുമ്പ് മരണപ്പെട്ടതോടെ ഏറെ പ്രയാസത്തിലായ കുടുംബം വിദ്യാര്‍ത്ഥിയായ ഏക മകന്റെ
ആശ്രയത്തിലായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ കിടപ്പിലായിരുന്ന വസന്ത വീണ്
എല്ല് പൊട്ടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

ചികിത്സ ചിലവ് താങ്ങാനാവാത്ത കുടുംബം കടന്നമണ്ണ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയോട് സഹായം അഭ്യാര്‍ത്ഥിച്ചിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ വെച്ച്
വസന്തക്കായി പിരിവെടുത്തത്. നാട്ടുകാരില്‍ നിന്നും ചില്ലറകളായി സ്വരൂപിച്ച
പതിനായിരം രൂപ ആസ്പത്രിയിലെത്തി വസന്തക്ക് കൈമാറി.

മഹല്ല് കമ്മിറ്റിയുടെ ഈമാതൃകാപരമായ പ്രവര്‍ത്തനം എക്കാലത്തും നിലനിന്ന് പോന്ന മതസൗഹാര്‍ദ്ദത്തിന്റെ മാതൃക ഒരിക്കല്‍ കൂടി ഉണര്‍ത്തുകയായിരുന്നു. മഹല്ല് പ്രസിഡന്റ്
എ.അബ്ദുറഹിമാന്‍, സെക്രട്ടറി ഉമര്‍ സുല്ലമി, സി.പി.മുഹമ്മദ്, അഷ്‌റഫ്
കറുമൂക്കില്‍ എന്നിവരാണ് ധനസഹായം ശാന്തക്ക് കൈമാറിയത്.

Sharing is caring!