സരസ്സ് മേള; കെടി ജലീലിനെ അഭിനന്ദിച്ച് അതിഥികള്‍

എടപ്പാള്‍: സംഘാടകരുടെ പ്രതീക്ഷകളെ മറികടന്ന് ആയിരങ്ങള്‍ സരസ് മേളയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ എടപ്പാള്‍ നഗരവും മേളയും ജനസാഗരമായി. കാലത്തു പെയ്ത മഴയേയും അവഗണിച്ച് സന്ദര്‍ശകര്‍ കൂട്ടാമായി എത്തുന്നത് രാത്രിയും തുടര്‍ന്നു. ഞായറാഴ്ച്ചയായതിനാല്‍ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളെയും മറികടക്കുന്ന ജന പങ്കാളിത്തത്തിനാണ് മേള സാക്ഷിയായത്. മേളയുടെ ഭാഗമായുള്ള കഫെ കുടുംബശ്രീയിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ശേഷം കുടുംബശ്രീ അംഗങ്ങളുടെ കലാ പരിപാടികള്‍ അരങ്ങേറി.
വൈകീട്ട് നടന്ന കലാസാംസ്കാരിക പരിപാടിയായ ‘മല്‍ഹാര്‍’ മലയാളം സര്‍വ്വകലാശാല വൈസ് ചാന്സ്ലര് കെ. ജയകുമാര്‍ ഐ.എ.എസ് ഉല്‍ഘാടനം ചെയ്തു. ഇതൊരു മാതൃകാപരമായ മേളയാണെന്ന് അദ്ദേഹം പരഞ്ഞു. ഈ മേള അതിന്റെ സദ്ഭാവവും സൗഹൃദവും മാനവികതയും നന്മയും കൊണ്ട് അംഗീകരിക്കപ്പെട്ടതാണെന്നും അദ്ഭുതാവഹമായ വ്യാപ്തിയോടുകൂടി മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ മന്ത്രി കെ.ടി. ജലീലിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തിയ നിലമ്പൂര്‍ ആയിഷയും മന്ത്രിയെ അഭിനന്ദിനം കൊണ്ട് മൂടി. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് മേളയിലെത്തിയ ജനക്കൂട്ടമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു.
ജില്ലാ കളക്ടര്‍ അമിത് മീണ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ മാപ്പിളകലാ അക്കാദമി വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്, വി.കെ.സി. മമ്മദ്കോയ എം.എല്‍.എ, നിലമ്പൂര്‍ ആയിഷ എന്നിവര്‍ സദസ്സിനോട് സംവദിച്ചു. തദ്ദേശ സ്വയംഭരണ വികസന മന്ത്രി കെ.ടി ജലീല്‍, അഡ്വ. പി.പി. മോഹന്‍ദാസ്, പി.പി ബിജോയ്, ഇ.പി. നവാസ് എന്നിവര്‍ സംസാരിച്ചു. ഫിറോസ് ബാബുവും എടപ്പാള്‍ വിശ്വനും നയിച്ച ഗാനമേളയും പരിപാടിയില്‍ അരങ്ങേറി
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.