ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തേണ്ടതില്ല – കെടി ജലീല്‍

തിരൂര്‍: ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കെടി ജലീല്‍. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ തീരദേശത്ത് നടപ്പാക്കുന്ന ‘ഉന്നതി’ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരിപാടിക്കിടെ ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗിക്കുന്ന വ്യക്തി നിശബ്ദനായപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യ ഒഴികെയുള്ള അറബ് രാഷ്ട്രങ്ങളില്‍ പോലും ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്താറില്ല.
കൂട്ടായി വാടിക്കല്‍ മൗലനാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പരിപാടി. ബാങ്ക് വിളിച്ച സമയത്ത് പ്രസംഗം നിര്‍ത്തിയെങ്കിലും അദ്ദേഹം തന്റെ അഭിപ്രായം സദസ്സിനോട് രേഖപ്പെടുത്തി. നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദമുണ്ടായ സമയത്ത് വിളക്ക് കൊളുത്താമെന്ന മന്ത്രിയുടെ അഭിപ്രായം മുമ്പ് വിവാദമായിരുന്നു. മുസ്ലിം പോലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി വേണമെന്ന് ലീഗ് എംഎല്‍എ മാരുടെ വാദത്തിനെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]