പെരിന്തല്‍മണ്ണയില്‍ 56.44ലക്ഷം രൂപയുടെ കുഴപ്പണം പിടികൂടി

പെരിന്തല്‍മണ്ണയില്‍ 56.44ലക്ഷം  രൂപയുടെ കുഴപ്പണം പിടികൂടി

പെരിന്തല്‍മണ്ണ: രണ്ട് തവണയായി പെരിന്തല്‍മണ്ണയില്‍ 56.44ലക്ഷം രൂപയുടെ കുഴപ്പണം പിടികൂടി.ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ നടന്ന കുഴല്‍പ്പണവേട്ടയില്‍ അരക്കോടിയിലധികം രൂപയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര തങ്ങള്‍കടവന്‍ അന്‍വര്‍(40), കൊമ്പം കോഴിശ്ശേരി അബ്ദുല്ല (56) എന്നിവരാണ് പിടിയിലായത്.

അന്‍വറില്‍ നിന്ന് ഷൂവിലും സോക്‌സിലും ഒളിപ്പിച്ച നിലയില്‍ 25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്തുവെച്ചാണ് അറസ്റ്റ്. അബ്ദുല്ലയെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 31.44 ലക്ഷം രൂപയുമായി ഞായറാഴ്ച പുലര്‍ച്ചെ കെ എസ് ആര്‍ ടി സി പരിസരത്തു നിന്ന് പിടികൂടി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ് പണം കൊണ്ടു വന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ജില്ല പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് കുഴല്‍പ്പണവേട്ട നടന്നത്.

പെരിന്തല്‍മണ്ണ സി ഐ. ടി എസ് ബിനു, എസ് ഐ. കമറുദ്ദീന്‍ എന്നിവരും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ സംലത്തിലെ എസ് ഐ. സുരേന്ദ്രന്‍, എ എസ് ഐ. മോഹനകൃഷ്ണന്‍, വിനോജ്, സി പി ഒമാരായ ദിനേശന്‍, വിപിന്‍, ഷബീര്‍, സുമേഷ്, ജയന്‍, മോഹന്‍ദാസ്, മുരളി, നെവിന്‍ ഭാസ്‌കര്‍, കൃഷ്ണകുമാര്‍, അനീഷ് ചാക്കോ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharing is caring!