ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്

ഒന്നാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്. താനൂര് എടക്കടപ്പുറം സ്വദേശി ബീരാന്കുട്ടിന്റെ പുരക്കല് ശിഹാബ്(19)ആണ് താനൂര് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്ശകനായിരുന്ന യുവാവ് വീട്ടിലെ മുറിയില് വെച്ചാണ് പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതിനെ തുടര്ന്ന് അന്വേഷിച്ചു ചെന്ന മാതാവാണ് പീഡന വിവരം ആദ്യമറിഞ്ഞത്. കുട്ടിയെ അന്വേഷിക്കുന്നതിനിടക്ക് വീട്ടിലെ മുറി അടഞ്ഞു കിടക്കുന്നതില് സംശയം പ്രകടിപ്പിച്ച് മുറിതുറക്കാന് ശ്രമിച്ചപ്പോള് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
ഏറെ സമയത്തിന് ശേഷം വാതില് തുറന്ന് കുട്ടിയുമായി ശിഹാബ് പുറത്തിറങ്ങി. തുടര്ന്ന് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാതാവിന്റെ പരാതിയെ തുടര്ന്നാണ് പ്രതിയെ താനൂര് പോലീസ് അറസ്റ്റ് ചെയതത്. പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]