കേരളത്തിലെ വലിയ റിയാലിറ്റി ഷോ മലപ്പുറത്ത്

കേരളത്തിലെ വലിയ റിയാലിറ്റി ഷോ മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ റിയാലിറ്റി ഷോയ്ക്ക്‌ മലപ്പുറം ഒരുങ്ങി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മാധ്യമപ്രവര്‍ത്തകരുടെ കലാകൂട്ടായ്മയായ മലപ്പുറം മീഡിയ കള്‍ച്ചറല്‍ ഫോറവും ചേര്‍ന്നാണ് ‘കേരളം പാടുന്നു മലപ്പുറത്ത്’ എന്ന പേരിട്ട റിയാലിറ്റി ഷോ നടത്തുന്നത്.

റിയാലിറ്റി ഷോയുടെ പ്രാഥമിക മത്സരം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ ഓഗസ്റ്റ് മൂന്നിന് നടക്കും. മാപ്പിളപാട്ട് രംഗത്തെ പ്രമുഖരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളാവുക. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 എന്നിങ്ങനെ നല്‍കും. സെപ്റ്റംബര്‍ ആറിന് കോട്ടക്കുന്ന് ഓപണ്‍ ഓഡിറ്റോറിയത്തിലാണ് മത്സരത്തിന്റെ ഫൈനല്‍ നടക്കുക. വിധികര്‍ത്താകളും പ്രേക്ഷകരും കൂടിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക

റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം പികെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം സമീര്‍ കല്ലായി ഏറ്റുവാങ്ങി. മാധ്യമപ്രവര്‍ത്തകരായ ഡാറ്റസ് എല്‍വി, വിഷ്ണു കോഡൂര്‍, പി. നബീല്‍ എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9497014681, 8078012733, 8075382940 നമ്പറുകളില്‍ ബന്ധപ്പെടാം.

Sharing is caring!