മലയാളിക്ക് ആദ്യംവേണ്ടത് ഭക്ഷണ സാക്ഷരത: ഡോ. പി.കെ വാര്യര്‍

മലയാളിക്ക് ആദ്യംവേണ്ടത്  ഭക്ഷണ സാക്ഷരത: ഡോ. പി.കെ വാര്യര്‍

മലപ്പുറം: ഭക്ഷണ ശീലത്തിലെ അപാകത മലയാളിയെ രോഗികളാക്കി മാറ്റുന്നുവെന്നും ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്തുമ്പോള്‍ ആദ്യംവേണ്ടത് മലയാളിക്ക് ഭക്ഷണ സാക്ഷരത നല്‍കുകയാണെന്നും പി.കെ വാര്യര്‍ പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ആരോഗ്യ മലപ്പുറം കാമ്പയിന്റെ ഭാഗമായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയ യൂത്ത്‌ലീഗ് നേതാക്കളോട് സംസാരിക്കുകയായിരുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ഡയറക്ടര്‍ കൂടിയായ വാര്യര്‍. യൂത്ത്‌ലീഗ് നടത്തുന്ന കാമ്പയിന്‍ വളരെ അഭിനന്ദനാര്‍ഹമാണ്.

ആരോഗ്യ പദ്ധതി കാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്ത് വരണം. ആധുനിക കാലത്ത് പ്രത്യേകിച്ച് മലപ്പുറത്ത് ഭക്ഷണ, വ്യായാമ ശീലങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കാമ്പയിന്റെ ഫലമായി ആരോഗ്യ മലപ്പുറം സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, ഭാരവാഹികളായ ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ഗുലാം ഹസന്‍ ആലംഗീര്‍, കെ.എം ഖലീല്‍, ടി.പി മുജീബ് പങ്കെടുത്തു.

Sharing is caring!