ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ ഉറക്കത്തില്‍ മരണപ്പെട്ട നിലയില്‍

റിയാദ്: ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ ഉറക്കത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി ശബീര്‍ പള്ളത്ത് (26) നെയാണ് ഉറക്കത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് .ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഒന്നര വര്‍ഷമായി സഊദിയില്‍ ഉള്ള ഇദ്ദേഹം മൂന്നു മാസമായി ജിദ്ദയിലെ ഹിന്താവിയയില്‍ പൂക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
അവിവാഹിതനാണ്.റഷീദ്‌സഫിയ ദമ്പതികളുടെ മകനാണ്.
മഹജര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ഇവിടെ മറവ് ചെയ്യും.
RECENT NEWS

മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ട് ജെസിബികള്‍ പിടികൂടി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ടു ജെസിബികള്‍. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലില് എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രെജിസ്റ്ററില്‍ [...]