മലപ്പുറം ജില്ലയോട് സര്‍ക്കാരിന് അവഗണന: പിസി ജോര്‍ജ്
മലപ്പുറം: ജില്ലയുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണ നല്‍കുന്നില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കേരള ജനപക്ഷം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരന്ന സര്‍ക്കാരുകള്‍ ജില്ലയെ അവഗണിക്കുകയാണ്. കരിപ്പൂരിനേക്കാള്‍ ചെറിയ വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നുണ്ട്. ജില്ലയിലെ എംഎല്‍എമാര്‍ വികസന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ ജനപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. അഴിമതിക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. അതിനുള്ള പരിശീലനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന് പാമങ്ങാടന്‍ അധ്യക്ഷനായി. ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി മാലോത്ത് പ്രതാപ ചന്ദ്രന്, യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി മാര്ട്ടിന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്, ജാഫര്‍ മാറാക്കര, അബ്ദുല്‍ കാദര്‍, കെകെ സലാഹുദ്ദീന്, ഗോപിക തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]