മലപ്പുറത്തിന്റെ തീരത്തിന് സൗദിയില്‍ നിന്നൊരു സഹായഹസ്തം

മലപ്പുറം: ജില്ലയുടെ തീരദേശത്തിന്റെ വറുതി അകറ്റുന്നതിന് പി വി അബ്ദുല്‍ വഹാബ് എം പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി പ്രവാസി വ്യവസായിയും, എം പിയുടെ സുഹൃത്തുമായ വി പി മുഹമ്മദലി. പി വി അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂണിറ്റാണ് പത്ത് കൊല്ലം കൊണ്ട് തീരദേശത്തെ 10,000 കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്ക് രൂപം നല്‍കി നടപ്പാക്കുന്നത്. തീരദേശത്ത് പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ 1000 സ്ത്രീകള്‍ക്ക് വരുമാനം ലഭ്യമാകുന്ന തൊഴില്‍ കണ്ടെത്തുക എന്നതാണ് ആദ്യ വര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യം.
ഉന്നതി എന്ന പദ്ധതിക്കായി തീരദേശത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരം ഗുണഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. ഇതില്‍ നൂറു കുടുംബങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പിന്തുണയാണ് വി പി മുഹമ്മദാലി നല്‍കിയിരിക്കുന്നത്. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, അല്‍ റയാന്‍ പോളി ക്ലിനിക്, താജ് പോളി ക്ലിനിക് എന്നിങ്ങനെ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളുടെ ഉടമയാണ് വി പി മുഹമ്മദാലി. ഇതു കൂടാതെ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എഫ് ജി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവയും ഇദ്ദേഹത്തിന് കീഴിലുണ്ട്.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]