മുനവ്വറലി തങ്ങളെ വെറുതെ വിടാതെ സോഷ്യല്‍ മീഡിയ
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. കല്ല്യാണവമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയ മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ രൂക്ഷമായി വിര്‍ശിച്ച നിരവധി കമന്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിവാഹം പള്ളിയില്‍ വച്ചാക്കണമെന്നും ലളിതമാക്കണമെന്നുമുള്ള മുനവ്വറലി തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളുടെ പ്രസ്താവന ഉയര്‍ത്തിയായിരുന്നു കല്ല്യാണത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ആഡംബര വിവാഹമാണ് നടന്നതെന്നും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രചരണമുണ്ടായിരുന്നു. സ്വര്‍ണമണിഞ്ഞ് നില്ക്കുന്ന വധുവിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു പ്രചരണമുണ്ടായിരുന്നത്.
രണ്ട് ദിവസം മുമ്പാണ് കല്ല്യാണത്തില്‍ വിശദീകരണവുമായി മുനവ്വറലി തങ്ങള്‍ എത്തിയത്. കല്ല്യാണത്തിന്റെ ഫോട്ടോ പ്രചരിക്കുന്നതില്‍ വിയോജിപ്പും ഖേദവുമുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പെണ്‍വീട്ടുകാര്‍ ഇഷ്ടപ്രകാരം നല്കിയ സ്വര്‍ണം മാത്രമാണ് അണിഞ്ഞിട്ടുള്ളതെന്നും പോസ്റ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഫോട്ടോ പ്രചരിച്ചതിലാണ് മുനവ്വറലി തങ്ങള്‍ക്ക് ഖേദമെന്നും കല്ല്യാണം ആഡംബരമായതില് കുഴപ്പമൊന്നുമില്ലെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന് വന്‍ ചില കമന്റുകള്‍
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]