മുഖ്യമന്ത്രിയുടെ ആര്‍ എസ് എസ് പ്രീണനത്തെ വിമര്‍ശിച്ച് കെ പി എ മജീദിന്റെ തുറന്ന കത്ത്‌

മുഖ്യമന്ത്രിയുടെ ആര്‍ എസ് എസ് പ്രീണനത്തെ വിമര്‍ശിച്ച് കെ പി എ മജീദിന്റെ തുറന്ന കത്ത്‌

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടക്കുന്ന സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായാണ് കത്ത്. ഈ മതേതര സഖാവിന് എന്തുപറ്റി എന്ന തലക്കെട്ടിലാണ് തുറന്ന കത്ത്.

കേരള പോലീസ്-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിനും, കാസര്‍കോട്ടെ റിയാസ് മൗലവിക്കും മുഖ്യമന്ത്രിയുടെ ഭരണത്തിനു കീഴില്‍ നീതി ലഭ്യമാകുന്നില്ലെന്നും കെ പി എ മജീദ് പറയുന്നു.

കൊടിഞ്ഞിയിലെ ഫൈസലിന്റെയും, റിയാസ് മൗലവിയുടേയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടികാട്ടുന്നു. ആര്‍ എസ് എസിനെ ഭയന്നിട്ടാണോ ഈ നടപടിയെന്ന് മജീദ് ചോദിക്കുന്നു. പലവട്ടം കൊടിഞ്ഞിക്ക് അടുത്തു കൂടെ കടന്നു പോയിട്ടും ഒരിക്കല്‍ പോലും ഫൈസലിന്റെ ഭവനം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

തലസ്ഥാന നഗരിയില്‍ ഒരു ബി ജെ പിക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി താക്കീത് ചെയ്യാന്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും കൊല്ലപ്പെട്ടപ്പോള്‍ ഇങ്ങനെ ചെയ്യാനൊരു ഗവര്‍ണര്‍ ഇല്ലാത്തതു മൂലമാണോ ഇരുവര്‍ക്കും നീതി നിഷേധിക്കപ്പെട്ടതെന്നും മജീദ് ചോദിക്കുന്നു. സംസ്ഥാന ചരിത്രത്തില്‍ പോലീസ് ഇത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ട സന്ദര്‍ഭമുണ്ടായിട്ടില്ല. ആര്‍ എസ് എസുകാര്‍ കയ്യിലെടുത്ത് അമ്മാനമാടുന്ന പോലീസ് സേന അങ്ങയുടെ കീഴിലാണ് ഇത്രമാത്രം അധപതിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ലഞ്ജ തോന്നുവെന്നും അദ്ദേഹം പറയുന്നു.

താങ്കളെ മാന്യനായ രാഷ്ട്രീയ എതിരാളിയായാണ് കരുതിപ്പോന്നത്. സംഘപരിവാര്‍ അങ്ങേയ്‌ക്കെതിരെ രംഗത്തു വന്നപ്പോഴെല്ലാം കേരളം മുഴുവന്‍ അതിനെതിരെ പ്രതികരിച്ചു. എന്നാല്‍ സംഘപരിവാര്‍ കേരളത്തില്‍ ചെയ്യുന്ന നീജപ്രവര്‍ത്തികള്‍ക്കെതിരെ താങ്കള്‍ എന്ത് പ്രതിരോധമാണ് ചെയ്തതെന്നും മജീദ് ചോദിക്കുന്നു.

ഈ മതേതര സഖാവിന് എന്തുപറ്റി?ജില്ലകളില്‍ ഇന്നു നടക്കുന്ന സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്…

K.P.A Majeed ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಆಗಸ್ಟ್ 25, 2017

Sharing is caring!