സഹപാഠിക്ക് വീട് വെക്കാന് ഒരു കൈ സഹായവുമായി ചെറുകുളമ്പിലെ വിദ്യാര്ഥികള്

മലപ്പുറം: സഹപാഠിക്ക് കൈത്താങ്ങുമായി ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പ് സ്കൂളിലെ വിദ്യാര്ഥികള്. സ്കൂളിലെ സഹപാഠിയായ മിഥുനയ്ക്ക് വീടൊരുക്കാനായി സ്കൂളിലെ വിദ്യാര്ഥികളും, അധ്യാപകരും മുന്നിട്ടിറങ്ങി പിരിച്ചെടുത്തത് 86,000 രൂപയാണ്.
സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയാണ് മിഥുന. കഴിഞ്ഞ വര്ഷം വാഹനാപകടത്തില് പെട്ട് പിതാവ് മരിച്ചതോടെ എല്ലാ അത്താണിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഈ വിദ്യാര്ഥിനി. ഇവരുടെ അവസ്ഥ കണ്ട് നാട്ടുകാര് പണം സ്വരൂപിച്ച് വീട് നിര്മിക്കാനുള്ള ഒരുക്കത്തിനലായിരുന്നു. ഈ ഉദ്യമത്തില് സ്കൂളിലെ വിദ്യാര്ഥികളും അധ്യാപകരും ചേരുകയായിരുന്നു.
പിരിച്ചെടുത്ത തുക ഇന്ന് നടന്ന ചടങ്ങില് വാര്ഡ് മെംബര് മുഹമ്മദലി, ബാലകൃഷ്ണന് എന്നിവര്ക്ക് പ്രധാനധ്യാപിക ആര് ഇന്ദിരാഭായി, സ്റ്റാഫ് സെക്രട്ടറി നാസര് കാലടി, സ്കൂള് ലീഡര് ഷാമില് ഷാ എന്നിവര് ചേര്ന്ന് നല്കി. മുല്ലപ്പള്ളി ഇബ്രാഹിം, എം പി നൗഫല് എന്നിവര് സംസാരിച്ചു.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില് ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില് ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര് മരിച്ചു. ചെട്ടിപ്പടി ആലുങ്ങല് ബീച്ച് അയ്യപ്പന്കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]