മുസ്ലിം ലീഗിന്റെ പ്രതിഷേധജ്വാല
മലപ്പുറം: സര്‍ക്കാരിന്റെ പോലീസ് നയത്തില്‍ പ്രതിഷേധിച്ച് മലപ്പുറം നഗരത്തില്‍ മുസ് ലിം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മത പ്രബോധകരെ വേട്ടയാടുന്ന ആര് എസ് എസിന് പോലീസ് കൂട്ടു നില്ക്കുരുതെന്ന് ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം കലക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്നാരംഭിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.കെ. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മന്നയില്‍ അബുബക്കര്‍, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി കെ ബാവ , പി കെ ഹക്കീം, പ്രസംഗിച്ചു. അ ഷാഫ് പാറച്ചോടന്‍ , കപ്പൂര്‍ സമീര്‍, ഫെബിന് കളിപ്പാടന്‍, സി പി സാദിഖലി, കെ കെ ഹക്കീം, ശാഫി കാടേങ്ങല്‍, സാലിഹ് മാടമ്പി , പരി മജീദ്, വാളന്‍ സമീര്‍,സജീര്‍ കപ്പാടന്‍, ലത്തീഫ് പറമ്പന്‍, റിയാസ് പൊടിയാട്, കെ പി നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




