ഭരണകൂടത്തിന്റെ ശക്തിക്കു മുന്നില്‍ പകച്ചു നില്‍ക്കാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഭരണകൂടത്തിന്റെ ശക്തിക്കു മുന്നില്‍ പകച്ചു നില്‍ക്കാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭരണകൂടത്തിന്റെ ശക്തിക്കു മുന്നില്‍ പകച്ചു നില്‍ക്കാനാവില്ലെന്നും ഫാസിസത്തിനെതിരെ ഉറച്ച ശബ്ദം രാജ്യത്ത് ഉയര്‍ന്നുവരുമെന്നും പികെ കുഞ്ഞാലിക്കുട്ടി എം.പി. എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി മലപ്പുറത്ത് നടത്തിയ മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്വലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ മറവില്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഇടപെടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ശരീഅത്ത് നിയമങ്ങള്‍ക്ക് നേരെ ഇടപെടുകയും മത സംഘടനകളെ ഭിന്നിപ്പിക്കുകയും വഴി രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമമാണ് സര്‍ക്കാറിന്റേതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുത്വലാഖല്ല. ഓക്സിജന്‍ പോലും കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുവീഴുന്നത് സാംസ്‌കാരിക ലോകത്തു തന്നെ അപമാനമാണ്. ഇത്തരം ഭരണ പരാജയങ്ങളെ മറച്ചുവെക്കുകയാണ് മുത്വലാഖും ബീഫുമെല്ലാം വിഷയമാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. സ്നേഹവും സൗഹാര്‍ദ്ധവുംധര്‍മ്മവും തുടങ്ങി മൂല്യങ്ങളിലധിഷ്ഠിതമായ പ്രബോധനമാണ് മതസംഘടനകളുടേത്. മതസൗഹാര്‍ദ്ധത്തിനും രാജ്യനന്‍മക്കും തീവ്രവാദത്തിനുമെതിരെ സമസ്തയെ പോലുള്ള മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. മതസ്വാതന്ത്ര്യത്തെ തടസസ്സപ്പെടുത്തുന്ന രീതിയാണ് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്നത്. മതപ്രചാരണത്തിനു നേരെ കായികമായി തടയുന്ന രീതി സംസ്ഥാന സര്‍ക്കാറിനു യോജിച്ചതല്ല. ഭരണകൂടത്തിന്റെ ശക്തിക്കു മുന്നില്‍ പകച്ചു നില്‍ക്കാനാവില്ലെന്നും ഫാസിസത്തിനെതിരെ ഉറച്ച ശബ്ദം രാജ്യത്ത് ഉയര്‍ന്നുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം സുന്നീ മഹല്‍ ജംഗ്ഷനില്‍ നിന്നും വൈകീട്ട് നാലരയോടെ തുടങ്ങിയ പ്രകടനം കുന്നുമ്മല്‍ കലക്ടറേറ്റിനു സമീപം സമാപിച്ചു. പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, വി.കെ.എച്ച്.റശീദ്, ശാഹുല്‍ ഹമീദ് മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,റഹീം ചുഴലി, സി.എം.കുട്ടി സഖാഫി,ആശിഖ് കുഴി്പ്പുറം,ഗഫൂര്‍ ഫൈസി(കുവൈത്ത്), ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, ട്രഷറര്‍ സി.ടി.ജലീല്‍ പ്രസംഗിച്ചു.പ്രകടനത്തിനു ജില്ലാ ഭാരവാഹികളായ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജഅ്ഫര്‍ ഫൈസി പഴമളളൂര്‍, ശമീര്‍ ഫൈസി ഒടമല, ഉമര്‍ദാരിമി പുളിയക്കോട്, യു.കെ.എം.ബഷീര്‍ മൗലവി, നൗഷാദ് ചെട്ടിപ്പടി, ഫാറൂഖ് കരിപ്പൂര്‍, ഉമര്‍ ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി,ശമീര്‍ ഫൈസി പുത്തനത്താണി, ഹനീഫ മാസ്റ്റര്‍ അയ്യായ, ജലീല്‍ വേങ്ങര,മുഹമ്മദ് റാസിബാഖവി,ടി.പി.നൂറുദ്ദീന്‍ യമാനി, നൗഫല്‍ തിരൂര്‍, മുഹമ്മദലി തിരൂരങ്ങാടി,അശ്റഫ് മലയില്‍,ഷുകൂര്‍ എടവണ്ണപ്പാറ നേതൃത്വം നല്‍കി.

 

Sharing is caring!