എംഎ റസാഖ്; മലയോര മേഖലയുടെ വികസനത്തിനായി പ്രയത്‌നിച്ച നേതാവ്

മലപ്പുറം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുടെ വിയോഗത്തില്‍ മലയോര മേഖലയ്ക്ക് നഷ്ടമായത് വികസന നായകനെ. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എംഎ റസാഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഹൃദയാഘാതമുണ്ടായ ഉടന്‍ അദ്ദേഹത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രമാധ്യേയാണ് മരണം സംഭവിച്ചത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ചുങ്കത്തറ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായും അദ്ദേഹം സേവനമനം ചെയ്തിട്ടുണ്ട്. ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ മുന്നില്‍ കണ്ടായിരുന്നു അദ്ദേഹത്തിന്റെ വികസനമെന്ന് സഹപ്രവര്‍ത്തര്‍ അനുസ്മരിച്ചു.
കെ.എസ്.യു വിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച റസാക്ക്, കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌കൂള്‍, കോളേജ് ക്യാംപസുകളില്‍ കെഎസ്യുവിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും പറയുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം.
കര്‍ളിക്കാട് തണ്ടു പാറക്കല്‍ ജസീലയാണ് എംഎ റസാഖിന്റെ ഭാര്യ. മക്കള്‍: അഖില്‍ റഹ്മാന്‍, ആദില്‍, അമല്‍ (മൂവരും വിദ്യാര്‍ഥികള്‍). ഖബറടക്കം നാളെ പൂക്കോട്ടുംപാടം വലിയ പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ എട്ടിന്.
RECENT NEWS

മലപ്പുറത്തെ വീട്ടമ്മ ജോര്ദ്ദാനിനെ വിമാനത്താവളത്തില്‍ മരിച്ചു
വീട്ടമ്മ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല്‍ പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്