ബിബിന്‍ വധക്കേസ്: ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് കുമ്മനം

മലപ്പുറം: ഫൈസല്‍ വധക്കേസ് പ്രതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി ബി ജെ പി. തിരൂരില്‍ ആര് എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് സര്‍വകക്ഷി യോഗത്തിലെ ധാരണയുടെ ലംഘനമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വിഷത്തില്‍ ആഭ്യന്ത്ര വകുപ്പിന് വീഴ്ച പറ്റിയെന്നും, ഗവര്‍ണര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ആര് എസ് എസ് പ്രവര്‍ത്തകനും മതം മാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളുമായി ബിബിന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിബിനെ ആയുധമായെത്തിയ ബൈക്ക് യാത്രികര്‍ വെട്ടിക്കൊല്ലുകയായിരുന്നു.
2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെടുന്നത്.
RECENT NEWS

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജംഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]