വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നാളെ വണ്ടൂരില്‍

വണ്ടൂര്‍: വിവാദങ്ങള്‍ക്കിടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ നാളെ മലപ്പുറം ജില്ലയില്‍. മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഗവര്‍ണ്‍മെന്റ് ഹോമിയോ ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനത്തിനാണ് മന്ത്രി എത്തുന്നത്. യു ഡി എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് നടത്തുന്ന ചടങ്ങിലേക്ക് മന്ത്രി ഉദ്ഘാടക ആയി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
1.50 കോടി രൂപ ചെലവിലാണ് 10 കിടക്കകളോട് കൂടിയ ചികില്‍സാ കേന്ദ്രവും, 15 ജീവനക്കാരെയും അനുവദിച്ച് ഹോമിയോ ക്യാന്‍സര്‍ സെന്റര്‍ നവീകരിച്ചത്. വണ്ടൂര്‍ എം എല്‍ എ എ പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2013 സെപ്റ്റംബര്‍ മാസത്തില്‍ ആശുപത്രി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും.
RECENT NEWS

മലപ്പുറം അരിയല്ലൂരില്‍ തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില്‍ കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില്‍ കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്‍ജിത്ത് , [...]