എസ് ഐ അമൃതരംഗന് ജൂനിയര്‍ റെഡ്‌ക്രോസ് ആദരം

എസ് ഐ അമൃതരംഗന് ജൂനിയര്‍ റെഡ്‌ക്രോസ് ആദരം

നിലമ്പൂര്‍: പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഏകദിന വ്യക്തിത്വ വികസന ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ആർസിസ് മൈൻഡ് പവർ ഇൻസ്റ്റിറ്റ്യൂട്ട്മായി സഹകരിച്ചാണ് പരിപാടി നടത്തിയത്. എസ്ഐ അമൃത രംഗൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജറും സിബിഎസ്ഇ മാനേജർസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

ഇതോടനുബന്ധിച്ചു മദ്യ മയക്കുമരുന്ന് മാഫിയ ക്കെതിരെ ശക്തമായ നടപടികൾ എടുത്തു വിശിഷ്ട സേവനത്തിനു എസ് ഐ അമൃത രംഗനെ ആദരിച്ചു. എം അബ്ദുൽ നാസർ പൊന്നാട അണിയിച്ചു. കോഴിക്കോട് ലിറ്റിൽ ഡാഫൊഡിൽസ് സ്കൂൾ പ്രിൻസിപ്പൽ എൻ രാമചന്ദ്രൻ നായർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കർമശേഷി വർധിപ്പിച്ചു സാമൂഹ്യ സേവന സന്നദ്ധരാക്കുക എന്നതാണ് ശിൽപശാല ലക്ഷ്യം വെക്കുന്നത്.

പ്രിൻസിപ്പൽ പി കെ ബിന്ദു വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ റെഡ്‌ക്രോസ് കൌൺസിലർ സീന അരുൺ
അധ്യാപകരായ വൈഷ്ണവി ശ്രീറാം, ടി ജി രാജീവ്, കെ ടി ചന്ദ്ര, സി അനീഷ്, പി അബ്ദുൽ സലാം, ജിഷ്മ മുരളി എന്നിവർ സംസാരിച്ചു.സ്കൂൾ പാർലമെന്റ് അംഗങ്ങളായ ടി മുഹമ്മദ് അർഷാദ്, പി ടി മുബഷിറ, പി അമീൻ അജ്വദ്, കെ അദ്നാൻ എന്നിവർ സംസാരിച്ചു.

Sharing is caring!