ബിബിന്‍ വധം; മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

തിരൂര്‍: കോടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിനെ വധിച്ച കേസില്‍ മൂന്നു പേര് പോലീസ് കസ്റ്റഡിയില്‍. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെയാണോ പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇവരെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.
ബിബിനെ വെട്ടിയതിനു പിന്നാലെ മൂന്നു പേര് ഓടി മടറയുന്നത് കണ്ടെന്ന് സാക്ഷി മൊഴികളുണ്ടായിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ബിബിനെ വെട്ടിയത്. എന്നാല്‍ ഓടി മറഞ്ഞത് ഇവരല്ലെന്നാണ് സൂചന.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രിയാണ് ഈ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. അതേ സമയം തിരൂരിലും, പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. പോലീസ് സ്ഥലത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്