പ്രാര്‍ത്ഥനാ സംഗമവും കബീര്‍ ബാഖവിയുടെ പ്രഭാഷണവും

മലപ്പുറം : അറഫാദിനത്തില് അത്താണിക്കല്‍ എംഐസി യില്‍ പ്രത്യേക പ്രാര്‍ഥനാ സംഗമവും പ്രഭാഷണവും നടത്തും. 30 ന് വൈകീട്ട് 5.30ന് അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണത്തോടെ സംഗമത്തിന് തുടക്കമാവും. 31 രാവിലെ ഏഴിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രാര്‍ത്ഥനാ സംഗമത്തിന് എലംകുളം ബാപ്പു മുസ്ലിയാര്, സയ്യിദ് കെ.വി.എസ്.മാനു തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഷാജഹാന് റഹ്മാനി കംബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തും. പരിസര പ്രദേശങ്ങളിലെ ഖാളിമാര്‍, ഖത്തീബുമാര്‍ പങ്കെടുക്കും
RECENT NEWS

യുവതിക്കെതിരെ ബസിൽ ലൈംഗിക അതിക്രമം, കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.