പൊതുജനങ്ങള്‍ക്ക് ആശ്വാസവുമായി കലക്ടര്‍ പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണ: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി. ഓഗസ്റ്റ് 16ന് കൊണ്ടോട്ടിയിലായിരുന്നു ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. കലക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ ഭൂരിപക്ഷവും തീര്‍പ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആകെ 620 പരാതികളാണ് ലഭിച്ചത്. 298 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്നു. 322 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. ഇതില്‍ 61 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. പരാതികളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. കുടിവെള്ള പ്രശ്നങ്ങള്‍, വഴിതര്‍ക്കങ്ങള്‍, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
ജില്ലാ കലക്ടറുടെ അടുത്ത ജനസമ്പര്‍ക്ക പരിപാടി ആഗസ്ത് 29 ന് മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് തിരൂര്‍ താലൂക്കിലേത് ആഗസ്ത് 30ന് തിരൂര്‍ ടൗണ്‍ ഹാളിലും നടക്കും.
ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ടി. വിജയന്, ഡപ്യുട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, രമ.പി.കെ, നിര്‍മ്മലകുമാരി., ആര്.ഡി.ഒ.ഡോ. ജെ.ഒ. അരുണ്‍, തഹസില്‍ദാര്‍ എം.എന്‍.മെഹറലി., അഡീഷണല്‍ തഹസില്‍ദാര്‍ ലത.കെ. തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്കി.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]