മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍

മമ്പുറം ആണ്ടുനേര്‍ച്ച  ഒക്ടോബര്‍ 22 മുതല്‍

 

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്‌ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിനായി വിപുലായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം (രക്ഷാധികാരികള്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലു്‌ല്ലൈലി (ചെയര്‍മാന്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (വൈ.ചെയര്‍മാന്‍), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ജനറല്‍ കണ്‍വീനര്‍), എം. ഇബ്രാഹീം ഹാജി മമ്പുറം, മണമ്മല്‍ ഹംസ ഹാജി (ജോ. കണ്‍വീനര്‍മാര്‍), യു.ശാഫി ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍), കെ.എം സൈദലവി ഹാജി (ട്രഷറര്‍).

സബ് കമ്മിറ്റി ഭാരവാഹികള്‍: ഡോ. യു.വി.കെ മുഹമ്മദ്, എ.പി മജീദ് ഹാജി മമ്പുറം (പ്രോഗ്രാം), ഇസ്ഹാഖ് ബാഖവി ചെമ്മാട്, പി.ടി അഹ്മദ് ഹാജി മമ്പുറം, ഒ. മുഹമ്മദ് യാസിര്‍ (പ്രചരണം), സി.ബാവ പാലത്തിങ്ങല്‍, അബ്ദുര്‍ഹ്മാന്‍ കാട്ടേരി, കെ.പി ഹംസ (ലൈറ്റ്, സൗണ്ട്), എന്‍.കെ ഇബ്‌റാഹീം ഹാജി, കെ.എ അബ്ദുഹാജി, പി.കെ ഇബ്രാഹീം ഹാജി (സ്‌റ്റേജ്, പന്തല്‍), മുക്ര അബൂബക്കര്‍ ഹാജി, എം.അബ്ദു ഹാജി, തോട്ടുങ്ങല്‍ മുഹമ്മദ് (സിയാറത്ത്, കൊടികയറ്റം), സി.കെ മുഹമ്മദ് ഹാജി, സി.പി മുഹമ്മദലി, എം.വി ഹമീദ് ഹാജി (ലോ, ഓര്‍ഡര്‍) മാമുട്ടി ഹാജി മൂന്നിയൂര്‍, പി. ഉമ്മര്‍, പി.വി ഫാരിസ്, പി.കെ റശീദ് ഹാജി, കെ.കെ അബ്ദുല്‍ അസീസ്, വി. ശംസുദ്ദീന്‍, പി.വി കോയക്കുട്ടി തങ്ങള്‍ ( അന്നദാനം), സൈദു ഹാജി കരിമ്പില്‍, ടി.ടി അബ്ദുര്‍റഹ്മാന്‍ കുട്ടി, എം.വി സൈദലവി ഹാജി (തബര്‍റുക് വിതരണം), കബീര്‍ ഹാജി ഓമച്ചപ്പുഴ, എ.കെ മൊയ്തീന്‍ കുട്ടി മമ്പുറം, ഇ.കെ ഖാലിദ് ( ട്രാഫിക്, പാര്‍ക്കിംഗ്).

 

Sharing is caring!