തിരൂരില്‍ നിരോധനാജ്ഞ, വെടിവെക്കാനും ഉത്തരവ്
തിരൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബിബിന്‍ വെട്ടേറ്റു മരിച്ച സാഹചര്യത്തില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലും തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ പോലീസ് ലൈന്‍ മുതല്‍ വടക്കോട്ട് തലക്കാട് പഞ്ചായത്ത് അതിര്‍ത്തി വരേയും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.1998, 2007 വര്‍ഷങ്ങളില്‍ നടന്ന അ ക്രമസംഭവങ്ങ ള്‍ പരിശോധിച്ചും രഹസ്യാനേ്വഷണ റിപ്പോര്‍ട്ടി ന്റേയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പോലീസ് ആക്ട് 78,79 വകപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു.
സാമുദായിക കലാപമാവാതിരിക്കാന്‍ പോലീസ് മുന്‍കൂര്‍ നടപടി തുടങ്ങി. അക്രമസംഭവമുണ്ടായാല്‍ വേണ്ടി വന്നാല്‍ വെടിവെക്കാനും ഉത്തരവു നല്‍കിയതായി തൃശൂര്‍ മേഖലാ ഐ.ജി.എം.ആര്‍.അജിത്കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.ബിബിന്‍ വധം ഫൈസല്‍ വധത്തിന്റെ പ്രതികാരമാണോ എന്നറിയില്ല. അവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കും. കണ്ണൂര്‍ തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 20 മേഖലകളില്‍ സ്‌െ്രെടക്കിംഗ് യൂണിറ്റുകള്‍ പെ ട്രോളിംങ്ങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
കേസിന്റെ അന്വേഷണത്തിന് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ജില്ലയിലെ സമാന കേസുകളില്‍ പ്രതികളെ കണ്ടെത്തിയ ഡി.വൈ.എസ്.പി.മാരും പോലീസുകാരും അടങ്ങുന്നതാണ് സംഘം.കൊലപാതകം നടന്ന സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ കൊലപാതകത്തിനു ശേഷം പ്രതികള്‍ കടന്നു കളഞ്ഞ റോഡിലെ പാര്‍ശ്വങ്ങളിലെ വീടുകളിലെ സി.സി.ടി.വി.ക്യാമറകള്‍ പരിശോധിക്കും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




