സിദ്ധന് ചമഞ്ഞ് ചട്ടിപ്പറമ്പ് സ്വദേശിയുടെ രണ്ട് ലക്ഷം തട്ടിയെടുത്ത പ്രതി പിടിയില്‍

മലപ്പുറം: സിദ്ധനാണെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തി ഏറെ നാളായി ഒളിവിലായിരുന്ന പ്രതിയെ മലപ്പുറം പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുടക് സോംവാര്ഴപേട്ട് കണ്ടക്കരെ സ്വദേശി കുഞ്ഞിമുഹമ്മദ്(38്) എന്നയാളാണ് പോലീസ് പിടിയിലായത്.
2015 അവസാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് ഇങ്ങനെ : മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക കോട്ടേഴ്സില് താമസിക്കുകയായിരുന്ന സ്ത്രീക്ക് സുഖമില്ലാത്ത കുട്ടിയുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചുകിട്ടിയ പണമുള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപ പരാതിക്കാരിയുടെ അയല്പക്കത്ത് സിദ്ധനാണെന്ന വ്യാജേന താമസിച്ചിരുന്ന പ്രതി വീട് വെക്കാന്‍ സ്ഥലം വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കി മുങ്ങുകയായിരുന്നു.
അന്ന് പോലീസ് കുടകിലും പരിസരത്തും ചെന്ന് അന്വേഷിച്ചെങ്കിലും പ്രതി അവിടെ നിന്നും കടന്നുകളഞ്ഞതിനെ തുടര്ഴന്ന് കോടതി ഇയാളുടെ പേരില്ഴ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് രണ്ട് ദിവസം മുമ്പ് പോലീസ് കര്ഴണ്ണാടകയിലെത്തുകയും പ്രതിയുടെ നീക്കങ്ങള്ഴ മനസ്സിലാക്കിയ ശേഷം ഇന്നലെ പുലര്ഴച്ചെ കര്‍ണ്ണാടകയിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രതിയുടെ വാഹനത്തെ പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്.
പ്രതിക്ക് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സമാന സ്വഭാവമുള്ള വേറെയും സംഭവങ്ങളില്‍ പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മലപ്പുറം കോടതിയില്ഴ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം എസ്.ഐ ബിനു.ബി.എസ്, വി.കുഞ്ഞിമുഹമ്മദ്, സ്പെഷ്യല്ഴ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്ഴ മുഹമ്മദ് ഷാക്കിര്ഴ, എന്ഴ.എം. അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]